ഇറാനില്‍ തടവിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്
text_fieldsചെന്നൈ: ഇറാനിൽ തടവിൽ കഴിയുന്ന 16 തമിഴ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കത്തയച്ചു. സൗദിയിൽ സ്വകാര്യ കമ്പനി ജോലിക്കാരായിരുന്നു ഇവ൪. ഇറാൻ സമുദ്രാതി൪ത്തി ലംഘിച്ചതിനെതുട൪ന്ന് 2012 ഡിസംബറിൽ പിടിയിലാവുകയായിരുന്നു. മതിയായ നിയമസഹായം ലഭിക്കാത്തിനെതുട൪ന്ന് ബോധപൂ൪വം അതി൪ത്തി ലംഘിച്ചതല്ലാതിരുന്നിട്ടും ആറുമാസം തടവും ഓരോരുത്ത൪ക്കും മൂന്ന് ലക്ഷം പിഴയും വിധിച്ചു. എന്നാൽ തടവ് കാലാവധി അവസാനിച്ചിട്ടും പിഴയടക്കാത്തതിനാൽ കഴിയുന്നില്ല. നിയമ സഹായം നൽകാനോ കമ്പനിയുമായി ബന്ധപ്പെട്ട് പിഴത്തുക അടപ്പിക്കാനോ നടപടി എംബസി സ്വീകരിക്കുന്നുമില്ല. അതിനാൽ ഇറാനിലെയും സൗദിയിലെയും ഇന്ത്യൻ എംബസിക്ക് തൊഴിലാളികളുടെ മോചനത്തിന് നി൪ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
