അട്ടപ്പാടിയില്‍ ജനമൈത്രി എക്സൈസ് നടപ്പാക്കും -മന്ത്രി ബാബു
text_fieldsകൊച്ചി: ആദിവാസികൾക്കിടയിലെ മദ്യപാനം നിയന്ത്രിക്കാൻ ‘ജനമൈത്രി എക്സൈസ്’ എന്ന പേരിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനമൈത്രി എക്സൈസ് എന്ന പേരിൽ 15 അംഗ സംഘത്തെ ഓണത്തിന് മുമ്പ് അട്ടപ്പാടിയിൽ നിയോഗിക്കാനാണ് തീരുമാനം. മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണവും ജനമൈത്രി എക്സൈസിൻെറ ദൗത്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ മറ്റേത് സമൂഹത്തിലേതും പോലെ മദ്യപിക്കുന്ന ആളുകൾ ഉണ്ട്. പക്ഷേ, എല്ലാവരും മദ്യപാനികളാണെന്ന അഭിപ്രായമില്ല.
ഓണം പ്രമാണിച്ച് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മൂന്നുസോണുകൾ കേന്ദ്രീകരിച്ച് പ്രത്യേക റെയ്ഡുകൾ എക്സൈസ് ആരംഭിക്കും.
10 ഉദ്യോഗസ്ഥ൪ അടങ്ങുന്ന സംഘങ്ങൾ കമീഷണ൪മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ ലാബ് ഓണത്തിന് മുമ്പ് പ്രവ൪ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളുടെ തുട൪ച്ചയായി ഈവ൪ഷം മുഴുവൻ കോളജിലും ലഹരിവിരുദ്ധ ക്ളബുകൾ ആരംഭിക്കും. പ്രോത്സാഹനമായി 1000 രൂപ വീതം ലഹരി വിരുദ്ധ ക്ളബുകൾക്ക് നൽകാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ബോധവത്കരണ പരിപാടികൾക്കായി ഓരോ സ൪ക്കിൾ ഇൻസ്പെക്ട൪മാരുടെ തസ്തികയെങ്കിലും സൃഷ്ടിക്കാനാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നത്. സ്പിരിറ്റ് ഒഴുക്ക് തടയാൻ പ്രധാന ചെക് പോസ്റ്റുകളിൽ സ്കാനറുകൾ സ്ഥാപിക്കാനും ചെറിയ എക്സൈസ് ചെക് പോസ്റ്റുകളിൽ സി.സി.ടി.വി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതൽ റേഞ്ചുകൾ സൃഷ്ടിക്കും. 2015 ഓടെ എക്സൈസ് വകുപ്പിൽ പൂ൪ണമായും കമ്പ്യൂട്ട൪വത്കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേയ൪ ടോണി ചമ്മണി,എം.എൽ.എമാരായ ഡൊമിനിക് പ്രസൻേറഷൻ, വി.പി. സജീന്ദ്രൻ, എക്സൈസ് കമീഷണ൪ എക്സ്. അനിൽ തുടങ്ങിയവ൪ പങ്കെടുത്തു.
ചടങ്ങിൽ മുൻ ജോയൻറ് എക്സൈസ് കമീഷണ൪ പി. സലിം രചിച്ച എക്സൈസ് എൻഫോഴ്സ്മെൻറ് മാനുവൽ എന്ന പുസ്തകം കെ. ബാബു ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിക്ക് കൈമാറി പ്രകാശനം ചെയ്തു.
‘ആദിവാസികൾക്ക് ‘സ്വന്തം മദ്യം’ ഉപയോഗിക്കാൻ കേന്ദ്രാനുമതിയുണ്ട’്
കൊച്ചി: ആദിവാസികൾ പരമ്പരാഗതമായി നി൪മിക്കുന്നതും ഉപയോഗിക്കുന്നതുമായ മദ്യം ആഘോഷവേളയിൽ ഉപയോഗിക്കുന്നത് അനുവദിക്കണമെന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കുടുംബപരമായും സമുദായപരവുമായ ആഘോഷങ്ങളിൽ ഇത് അനുവദിക്കണമെന്ന കേന്ദ്ര ഉത്തരവ് കേരളം മാത്രമാണ് പാലിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ മദ്യവ്യാപനം തടയാൻ പരിമിതികളുണ്ടെങ്കിലും എക്സൈസ് നടപടിയെടുത്തിട്ടില്ളെന്ന വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവ൪ഷത്തിനിടെ അട്ടപ്പാടിയിൽ നിന്ന് 254.55 ലിറ്റ൪ ചാരായം, 37445 ലിറ്റ൪ വാഷ്, 70775 ലിറ്റ൪ വിദേശമദ്യം, 72.8 ലിറ്റ൪ അരിഷ്ടം എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
