ചലച്ചിത്രോത്സവം ബഹിഷ്കരിച്ച മീര നായരുടെ നടപടിയെ സംഘടനകള്‍ സ്വാഗതം ചെയ്തു
text_fieldsജൊഹാനസ്ബ൪ഗ്: ഇസ്രായേലിലെ ചലച്ചിത്രോത്സവം ബഹിഷ്കരിക്കുന്നുവെന്ന പ്രശസ്ത സംവിധായിക മീര നായരുടെ തീരുമാനത്തെ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ ഗ്രൂപ് സ്വാഗതം ചെയ്തു.
ഫലസ്തീനെതിരെയുള്ള ഇസ്രായേലിൻെറ നടപടിയിൽ പ്രതിഷേധിച്ചാണ് മീര നായ൪ ചലച്ചിത്രോത്സവത്തിൽ നിന്ന് പിന്മാറിയത്.
അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ഒറ്റപ്പെടുത്തലുകളുണ്ടായാലേ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കുകയും പലസ്തീനിൽ മനുഷ്യാവകാശം കാത്തു സൂക്ഷിക്കുകയും ചെയ്യൂവെന്ന് ദക്ഷിണാഫ്രിക്കയിലെ ബോയ്കോട്ട് ഡിവെസ്റ്റ്മെൻറ് ആൻഡ് സാങ്ഷൻസ്(ബി.ഡി.എസ്) പ്രസ്ഥാന നേതാവ് കുലേകാനി ചിയ അഭിപ്രായപ്പെട്ടു.
ചലച്ചിത്രോത്സവം ബഹിഷ്കരിക്കുന്നു എന്ന് മീര നായ൪ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. സ്റ്റീഫൻ ഹോകിങ്സ് അടക്കമുള്ള പല പ്രമുഖരും ഇതിനു മുമ്പ് ഇസ്രായേലിൻെറ നടപടിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
