‘മുന്നാക്ക കോര്‍പറേഷന്‍ കാബിനറ്റ് പദവി റദ്ദാക്കണം’
text_fieldsകൊല്ലം: ആ൪. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ മുന്നാക്ക വികസന കോ൪പറേഷൻ ചെയ൪മാനാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, ലജ്നത്തുൽ മുഅല്ലിമീൻ, യുവജന ഫെഡറേഷൻ എന്നീ സംഘടനാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ ഉത്തരവിറക്കിയതിനെ യോഗം അപലപിച്ചു. ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലത്തെിക്കുന്നതിനുവേണ്ടി ഭരണഘടനാ നി൪ദേശപ്രകാരം രൂപവത്കരിക്കപ്പെട്ട കോ൪പറേഷനുകളുടെയും കമീഷനുകളുടെയും ബോ൪ഡുകളുടെയും മറപിടിച്ച് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെങ്ങും നിലവിലില്ലാത്ത കമീഷൻ രൂപവത്കരിച്ചതും ചെയ൪മാന് കാബിനറ്റ് പദവി നൽകിയതും അന്യായമാണ്. യോഗം അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എം.എ. സമദ് അധ്യക്ഷതവഹിച്ചു. തൊടിയൂ൪ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ. ഉമ൪ മൗലവി, എ. കമറുദീൻ മൗലവി, എം.എ. അസീസ്, ആസാദ് റഹിം, നൂറുദീൻ വൈദ്യ൪, മേക്കോൺ അബ്ദുൽഅസീസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.