ഇടിക്കൂട്ടിലെ ‘കൊലയാളി’ ഗ്രിഫിത്ത് അന്തരിച്ചു
text_fieldsന്യൂയോ൪ക്: ബോക്സിങ് റിങ്ങിൽ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തി ‘കുപ്രസിദ്ധി’ നേടിയ മിഡ്ൽ വെയ്റ്റ് ചാമ്പ്യൻ എമിലെ ഗ്രിഫിത് (74) അന്തരിച്ചു. നിരന്തരം ഇടിയേൽക്കുന്ന ബോക്സിങ് താരങ്ങൾക്ക് തലച്ചോറിനുണ്ടാകുന്ന ക്ഷതം കാരണമുള്ള അസുഖത്തിന് (ഡിമെൻഷ്യ പജിലിസ്റ്റിക) ചികിത്സക്കിടെയാണ് അന്ത്യം.
1938 ഫെബ്രുവരിയിൽ വെ൪ജിൻ ഐലൻഡിൽ ജനിച്ച ഗ്രിഫിത് 19ാം വയസ്സിൽ ന്യൂയോ൪ക് ഗോൾഡൻ ഗ്ളൗ ചാമ്പ്യനായാണ് പ്രഫഷനൽ ബോക്സിങ്ങിലത്തെുന്നത്. മൂന്നുതവണ വെൽറ്റ൪ വെയ്റ്റ് കിരീടവും രണ്ടു തവണ മിഡ്ൽ വെയ്റ്റ് കിരീടവും ചൂടി.
1962 മാ൪ച്ച് 24ന് മാഡിസൺ സ്ക്വയറിൽ തൻെറ മുഖ്യവൈരിയായ ബെന്നി പാരറ്റിനെതിരെ നടന്ന പോരാട്ടമാണ് ഗ്രിഫിത്തിനെ റിങ്ങിലെ കുപ്രസിദ്ധനാക്കിയത്. വാശിയേറിയ പോരാട്ടത്തിൻെറ 12ാം റൗണ്ടിൽ ഗ്രിഫിത്തിൻെറ ഇടിയേറ്റ് അബോധാവസ്ഥയിലായ പാരറ്റ് പത്ത് ദിവസത്തിനുശേഷം മരിച്ചു. ഗ്രിഫിത്തിനെതിരെ സ്വവ൪ഗ ലൈംഗികാരോപണം ഉന്നയിച്ച് പാരറ്റ് രംഗത്തുവന്നതിനു പിന്നാലെയായിരുന്നു ഈ മത്സരം. പാരറ്റിൻെറ മരണത്തിൽ ഏറെ വേട്ടയാടപ്പെട്ട ഗ്രിഫിത് 1977 വരെ റിങ്ങിൽ തുട൪ന്നു. 19 വ൪ഷത്തെ കരിയറിൽ 339 കിരീട പോരാട്ടങ്ങളിൽ പങ്കെടുത്ത് ഹാൾ ഓഫ് ഫെയിമിലും ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
