അരീക്കോട് കൊല: ഷരീഫിന്െറ പണമിടപാട് പരിശോധന തുടങ്ങി
text_fieldsമഞ്ചേരി: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിൽ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫിന് വിവിധങ്ങളായ പത്ത് ബാങ്കുകളിൽ എക്കൗണ്ട്. വിവിധ അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഫെഡറൽബാങ്ക്, എസ്.ബി.ടി അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു.
വീട്ടിൽനിന്ന് പിടിച്ചെടുത്ത റബ൪സീൽ അച്ച് ഉപയോഗിച്ച് നേരത്തെ വ്യാജരേഖകൾ നി൪മിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിൽ പൊലീസ് ഇതിനകം തെളിവെടുപ്പ് പൂ൪ത്തിയാക്കി. കസ്റ്റഡി സമയപരിധി ശനിയാഴ്ച അവസാനിക്കും. പൊലീസ് കണ്ടത്തെിയ സാഹചര്യത്തെളിവുകളൊന്നും പ്രതി നിഷേധിച്ചിട്ടില്ല.
ഭാര്യയെയും രണ്ട് മക്കളെയും ഇല്ലാതാക്കാൻ നേരത്തെ തന്നെ തീരുമാനിച്ച കാര്യവും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
കോഴിക്കോട്ട്നിന്ന് മുക്കം അരീക്കോട് വഴി വാവൂരിന് സമീപം വെള്ളക്കെട്ട് വരെ മുഹമ്മദ് ഷരീഫ് ഭാര്യയെയും മക്കളെയും കൊണ്ട് യാത്ര ചെയ്ത അത്രയും ദൂരം പ്രതിയെയും കൊണ്ട് പൊലീസ് സഞ്ചരിച്ചു. ആസൂത്രണത്തിൻെറ ഓരോ ഘട്ടവും മുഹമ്മദ് ഷരീഫിൽനിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. യുവതിയുടെയും രണ്ട് കുട്ടികളുടെയും മുങ്ങിമരണം തന്നെയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചു. കെട്ടിടനി൪മാണ ജോലിയിൽ മുഹമ്മദ് ഷരീഫിൻെറ പങ്കാളിയായ സുഹൃത്തിനെ അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
