പൊലീസ് അസോസിയേഷന്‍ യു.ഡി.എഫ് പക്ഷം നിലനിര്‍ത്തി
text_fieldsതിരുവനന്തപുരം: കേരളപൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല ഒൗദ്യോഗികപക്ഷത്തിന് വൻജയം. ജില്ലാ-സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യൂനിറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഒൗദ്യോഗികപക്ഷം എല്ലാ ജില്ലകളിലും ആധിപത്യം സ്ഥാപിച്ചത്. ആകെയുള്ള 28 ജില്ലാകമ്മിറ്റികളിൽ വോട്ടെണ്ണൽ പൂ൪ത്തിയായ 27 എണ്ണത്തിലും ഒൗദ്യോഗികപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്. ടെലികമ്യൂണിക്കേഷൻ ജില്ലാകമ്മിറ്റിയിലെ വോട്ടെണ്ണൽ ശനിയാഴ്ച നടക്കും. നാമനി൪ദേശപത്രികാ സമ൪പ്പണം പൂ൪ത്തിയായപ്പോൾ തന്നെ അഞ്ച് ജില്ലാകമ്മിറ്റികൾ ഒൗദ്യോഗികപക്ഷത്തിനൊപ്പമായിരുന്നു.
തിരുവനന്തപുരം സിറ്റിയിലെ 138 സീറ്റുകളിൽ 129 ലും ഒൗദ്യോഗികപക്ഷം വിജയിച്ചു. തിരുവനന്തപുരം റൂറലിൽ 55 ൽ 51 ഉം കൊല്ലം സിറ്റിയിൽ 48 ൽ 41 ഉം റൂറലിൽ 25 ൽ 21 ഉം പത്തനംതിട്ടയിൽ 45 ൽ 39 ഉം ആലപ്പുഴയിൽ 64 ൽ 49 ഉം കോട്ടയത്ത് 70 ൽ 64 ഉം ഇടുക്കിയിൽ 62 ൽ 48 ഉം എറണാകുളം സിറ്റിയിൽ 82 ൽ 72 ഉം റൂറലിൽ 60ൽ 46 ഉം തൃശൂ൪ സിറ്റിയിൽ 41ൽ 31 ഉം റൂറലിൽ 33ൽ 21 ഉം പാലക്കാട് 72 ൽ 45 ഉം മലപ്പുറത്ത് 60 ൽ 50 ഉം കോഴിക്കോട് സിറ്റിയിൽ 61 ൽ 57 ഉം റൂറലിൽ 43 ൽ 38 ഉം കണ്ണൂരിൽ 68 ൽ 55 ഉം വയനാട്ടിൽ 31 ൽ 26 ഉം കാസ൪കോട് 36 ൽ 30 ഉം സീറ്റുകളിലാണ് ഒൗദ്യോഗികപക്ഷം വിജയിച്ചത്.
പൊലീസ് അക്കാദമിയിലെ ആറ് സീറ്റുകളിൽ മുഴുവനിലും എസ്.എ.പി ക്യാമ്പിലെ ആകെയുള്ള പത്ത് സീറ്റുകളിലും എം.എസ്.പിയിലെ എട്ടിലും കെ.എ.പി ഒന്നിലെ 20 ൽ 11 ലും കെ.എ.പി രണ്ടിലെ എട്ട് സീറ്റുകളിലും കെ.എ.പി മൂന്നിലെ 16 ൽ 15 ലും കെ.എ.പി നാലിലെ ഒമ്പതിൽ ആറിലും കെ.എ.പി അഞ്ചിലെ 12 ൽ 10 ലും വിജയിച്ച് സായുധസേനാവിഭാഗവും ഒൗദ്യോഗികപക്ഷം സ്വന്തമാക്കി.
പൊലീസ് അസോസിയേഷനിലെ നിലവിലെ ജന.സെക്രട്ടറിയായ ജി.ആ൪. അജിത്ത് തിരുവനന്തപുരം സിറ്റി ട്രാഫിക് യൂനിറ്റിൽ നിന്നും സംസ്ഥാന പ്രസിഡൻറ് പി.ഡി. ഉണ്ണി കോട്ടയം പൊലീസ് കൺട്രോൾറൂമിൽ നിന്നും അസോസിയേഷൻ പ്രസിദ്ധീകരണമായ കാവൽ എഡിറ്റ൪ ശ്രീപതി മലപ്പുറം തിരൂ൪ പൊലീസ് സ്റ്റേഷനിൽ നിന്നും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.