മുന്നണി വിട്ടാല്‍ മാണിയുമായി ചര്‍ച്ച -കോടിയേരി
text_fieldsകോഴിക്കോട്: കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാൻ കേന്ദ്രത്തിൽ തീരുമാനിച്ചപ്പോൾ തിരുവഞ്ചൂ൪ രാധാകൃഷ്ണനെ പ്രത്യേക ദൂതനായി ദൽഹിയിലയച്ച് ഉമ്മൻ ചാണ്ടി അത് തടഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. രണ്ട് എം.എൽ.എമാരും രണ്ട് എം. പിമാരും മാത്രമുള്ള പാ൪ട്ടികൾക്ക് വരെ കേന്ദ്രമന്ത്രി പദം കൊടുത്തപ്പോഴാണ് കെ.എം. മാണിയുടെ പാ൪ട്ടിക്കുമാത്രം കേന്ദ്ര സഹമന്ത്രിപദം കോൺഗ്രസ് നിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മീഡിയ വൺ വ്യൂ പോയൻറി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിവിട്ട് പുറത്തുവന്നാൽ കേരള കോൺഗ്രസുമായി ച൪ച്ച നടത്താൻ എൽ.ഡി.എഫ് തയാറാണ്. എന്നാൽ ഇത് സോളാ൪ വിഷയവുമായി ബന്ധപ്പെട്ട് മാത്രം ച൪ച്ച ചെയ്യേണ്ട ഒന്നല്ല.
നിയമസഭാ-ലോക്സഭാ സീറ്റുകളെക്കുറിച്ചും മന്ത്രി സ്ഥാനങ്ങളെക്കുറിച്ചും അവ൪ മുന്നണിയിൽ വരുന്ന കാലത്ത് ആലോചിക്കാൻ തയാറാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം ദൽഹിയിൽ ചേ൪ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും മാണിയെ കോൺഗ്രസ് അപമാനിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രിയായ വ്യക്തിയാണ് കെ.എം. മാണി. എന്നിട്ടും ഒരു പ്രധാന കമ്മിറ്റിയുടെ ചെയ൪മാൻ പദവിയിൽ മാണി വരുന്നത് കോൺഗ്രസ് എതി൪ത്തു.
യു.ഡി.എഫിൽ തുട൪ന്നാൽ കേരള കോൺഗ്രസ് ക്ഷയിച്ച് ഇല്ലാതാകും. സംയുക്ത കേരള കോൺഗ്രസിന് മുമ്പ് 22 സീറ്റുണ്ടായിരുന്നു. ഏകീകൃത പാ൪ട്ടിയായെന്ന് അവകാശപ്പെട്ടശേഷം അവ൪ക്ക് ഇപ്പോഴുള്ളത് ഒമ്പത് എം.എൽ.എമാരും ഒരു എം.പിയുമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലടക്കം കേരള കോൺഗ്രസ് എടുക്കുന്ന പല നിലപാടുകളും ഇടതുപക്ഷവുമായി ഒത്തുപോകുന്നതാണ്.
കേരള കോൺഗ്രസ് ഇടതുമുന്നണി വിട്ടുപോയത് രാഷ്ട്രീയ കാരണങ്ങളാലല്ല. 1980 മുതൽ മാണി ഇടതു മുന്നണിയിലുണ്ടായിരുന്നു. നായനാ൪ മന്ത്രിസഭയിൽനിന്ന് ഏറ്റവും അവസാനമാണ് അവ൪ വിട്ടുപോയത്. പി.ജെ. ജോസഫ് ദീ൪ഘകാലം മുന്നണിയിലുണ്ടായിരുന്നു. എൽ.ഡി.എഫിൽനിന്ന് വിട്ടുപോകാൻ ഒരു കാരണവും ഇതുവരെ ജോസഫ് ഉന്നയിച്ചിട്ടില്ല. പി.സി. ജോ൪ജാകട്ടെ ഇടത് എം.എൽ.എ ആയിരുന്നിട്ടുമുണ്ട്. ഇവരൊക്കെ ഒരുതരത്തിലല്ളെങ്കിൽ മറ്റൊരു തരത്തിൽ വിവിധ സന്ദ൪ഭങ്ങളിൽ ഇടതുമുന്നണിയുടെ ഭാഗമായി നിന്നവരാണ്. സോളാ൪ വിഷയത്തിൽ ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നതാണ് ഇടതുപക്ഷത്തിൻെറ ആവശ്യം. കുറ്റക്കാരനല്ളെന്ന് തെളിഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക് തിരിച്ചത്തൊം. അതുവരെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ കെ.എം. മാണിയെ കൂടാതെ കോൺഗ്രസിൽ തന്നെ വി.എം. സുധീരൻ, ജി. കാ൪ത്തികേയൻ, രമേശ് ചെന്നിത്തല, വയലാ൪ രവി, കെ. ശങ്കരനാരായണൻ തുടങ്ങി മുതി൪ന്ന നേതാക്കളുണ്ട്. ഉമ്മൻ ചാണ്ടിയാണ് കോൺഗ്രസ് ഉമ്മൻചാണ്ടിയാണ് കേരളം എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.
സോളാ൪ വിഷയത്തിൽ എൽ.ഡി.എഫ് കാലത്ത് കേസുകൾ മായ്ച്ചുകളയാൻ ശ്രമിച്ചുവെന്ന എം.എം. ഹസൻെറ ആരോപണം ശരിയല്ല. അങ്ങനെ ഉണ്ടായെങ്കിൽ ഹസൻ ഉൾപ്പെടെ ആരും അന്ന് ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ളെന്നും കോടിയേരി പറഞ്ഞു. രശ്മി വധക്കേസ് ക്രൈംബ്രാഞ്ചിനെ എൽപിച്ച് ബിജു രാധാകൃഷ്നെ നുണപരിശോധനക്ക് വിധേയനാക്കി കൊലക്കുറ്റം ചുമത്തിയത് എൽ.ഡി.എഫ് കാലത്താണ്. അങ്ങനെ കുറ്റവാളിയായ ബിജു രാധാകൃഷ്ണനെ കൊണ്ടുനടന്നത് യു. ഡി.എഫാണ്. കൊലക്കേസ് പ്രതിയുമായി രഹസ്യച൪ച്ച നടത്തിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്നും കോടിയേരി ഓ൪മിപ്പിച്ചു.
ബിനീഷ് കോടിയേരി പ്രതിയായത് വിദ്യാ൪ഥി സമരവുമായി ബന്ധപ്പെട്ട കേസുകളിലാണ്. പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തതിനല്ലാതെ ഒരു കേസും ബിനീഷിൻെറ പേരിലില്ളെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
