ടി.പിയുടെ വാച്ചില്‍ സമയം 10.12 ആക്കിയത് കൃത്രിമമായെന്ന് പ്രതിഭാഗം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതിയിൽ തെളിവായി ഹാജരാക്കിയ അദ്ദേഹത്തിൻെറ വാച്ചിൽ കൃത്രിമം നടത്തി 10.12 എന്നാക്കി മാറ്റിയതായി പ്രതിഭാഗം വാദം. 165ാം സാക്ഷി അന്വേഷണ സംഘാംഗം ഡിവൈ.എസ്.പി ജോസി ചെറിയാൻെറ ക്രോസ് വിസ്താരത്തിനിടെയാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്. ടി.പിയുടെ വാച്ച് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ വീണത് വനിതാ അറ്റൻഡ൪ എടുത്ത് 58ാം സാക്ഷി ബിശ്വാസിന് നൽകുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി മൊഴിനൽകി. സാക്ഷി ആ൪.എം.പിക്കാരനാണെന്ന പ്രതിഭാഗം വാദം ഡിവൈ.എസ്.പി നിരസിച്ചു. വനിതാ അറ്റൻഡ൪ ആരാണെന്ന് കണ്ടുപിടിക്കാനായില്ല. ടി.പി ആക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ് 2012 മേയ് എട്ടിനാണ് സാക്ഷി വാച്ച് ഹാജരാക്കിയത്. ബിശ്വാസല്ലാതെ വേറെയാരും സംഭവം കണ്ടതായി വിവരമില്ല. കൃത്രിമ തെളിവുണ്ടാക്കാനായി വാച്ച് ഹാജരാക്കിയെന്ന വാദം ഡിവൈ.എസ്.പി നിഷേധിച്ചു. എന്നാൽ, വാച്ച് ഹാജരാക്കുന്നത് വൈകാനുണ്ടായ കാരണം അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. തലശ്ശേരി, കൂത്തുപറമ്പ് സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസുകളുടെ നിരീക്ഷണ മഹസറുകൾ തയാറാക്കിയത് പാ൪ട്ടിക്ക് പങ്കുണ്ടെന്ന് കാണിക്കാൻ വേണ്ടിയല്ളെന്നും പ്രതികൾ ചൂണ്ടിക്കാട്ടിയ പ്രകാരമാണെന്നും ഡിവൈ.എസ്.പി മൊഴിനൽകി. സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് കാണിക്കാനാണ് മൂന്ന് കേസുകളുടെ എഫ്.ഐ.ആ൪ കോടതിയിൽ ഹാജരാക്കി കീഴ്കോടതിയിൽ പെട്ടെന്ന് ഫൈനൽ റിപ്പോ൪ട്ട് നൽകിയതെന്ന് പ്രതിഭാഗം ആരോപിച്ചു.
13ാം പ്രതി സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ സംസ്ഥാനത്തിന് പുറത്തേക്ക് തെളിവിന് കൊണ്ടുപോയിട്ടില്ല. എന്നാൽ, പുറത്ത് കൊണ്ടുപോയി തെളിവെടുക്കണമെന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാനുള്ള അപേക്ഷയിൽ പറഞ്ഞിരുന്നു. ഇത് പ്രതികളെ കഴിയുന്നേടത്തോളം സമയം രഹസ്യമായി കസ്റ്റഡിയിൽവെച്ച് പീഡിപ്പിക്കാനാണെന്ന വാദം ഡിവൈ.എസ്.പി നിഷേധിച്ചു.
കുഞ്ഞനന്തന് ദീ൪ഘസമയം യാത്ര ചെയ്യാനാവില്ളെന്ന് പറഞ്ഞതിനാലാണ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാതിരുന്നത്. ഒരു പ്രതിയെയും സംസ്ഥാനത്തിന് പുറത്തേക്ക് താൻ കൊണ്ടുപോയില്ളെങ്കിലും മറ്റ് ഉദ്യോഗസ്ഥ൪ കൊണ്ടുപോയിരുന്നു. കുഞ്ഞനന്തനെ കസ്റ്റഡിയിൽ കിട്ടാൻ നേരത്തെ അപേക്ഷ തയാറാക്കി പുതിയ തീയതിയിട്ട് കോടതിയിൽ അദ്ദേഹം കീഴടങ്ങിയ സമയം ഹാജരാക്കുകയായിരുന്നുവെന്ന വാദം ഡിവൈ.എസ്.പി നിഷേധിച്ചു. ടി.പിയെ ആക്രമിച്ച ദിവസം രാത്രി ഒമ്പതിനും 9.30നുമിടയിൽ ഓ൪ക്കാട്ടേരി, വള്ളിക്കാട് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മുട്ടുങ്ങൽ വൈദ്യുതി സെക്ഷന് കീഴിൽ പവ൪കട്ടാണോ എന്ന് അന്വേഷിച്ചില്ളെന്നും ഡിവൈ.എസ്.പി മൊഴിനൽകി. പവ൪കട്ട് സമയത്ത് ടി.പിയെ ആരോ ആക്രമിച്ച് വള്ളിക്കാട്ട് ഉപേക്ഷിച്ചുവെന്നാണ് പ്രതിഭാഗം വാദം.
കേസിൽ പ്രധാന സാക്ഷികൾ ആ൪.എം.പി പ്രവ൪ത്തകരെന്ന വാദവും ഡിവൈ.എസ്.പി നിഷേധിച്ചു. കി൪മാണി മനോജ്, കൊടിസുനി, അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടെ പേര് പറയുന്ന നാലും അഞ്ചും സാക്ഷികളുടെ മൊഴി 2012 മേയ് ഒമ്പതിന് താൻ രേഖപ്പെടുത്തിയതായി ഡിവൈ.എസ്.പി പറഞ്ഞു. എന്നിട്ടും പ്രതികളെപ്പറ്റി കോടതിയെ അറിയിക്കാതിരുന്നതിൽ നിന്ന് സാക്ഷിമൊഴി മുൻ തീയതിവെച്ച് പിന്നീട് തയാറാക്കിയെന്നതിന് തെളിവാണെന്ന വാദവും ഡിവൈ.എസ്.പി നിഷേധിച്ചു.
വടകര കോടതിയുടെ നി൪ദേശപ്രകാരം തൻെറ വീട്ടിൽ സ൪ച്ച് നടന്നിരുന്നു. വള്ളിക്കാട്ട് 2012 മേയ് ആറിന് താനും മറ്റ് ഉദ്യോഗസ്ഥരും ചേ൪ന്ന് തെളിവുകൾ തയാറാക്കുന്നത് പക൪ത്തിയ വിജീഷ്ലാലിൻെറ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയതിലുള്ള പരാതിയിലാണോ പരിശോധന എന്ന പ്രതിഭാഗം ചോദ്യത്തിന് പരാതി എന്താണെന്ന് അറിയില്ളെന്നായിരുന്നു മറുപടി.
ചാനലുകൾക്കും മാധ്യമപ്രവ൪ത്തക൪ക്കും നിരന്തരം കേസന്വേഷണ സമയം വാ൪ത്തകൾ പറഞ്ഞുകൊടുത്തിട്ടില്ല. കെ.സി. രാമചന്ദ്രൻ പറയാതെ തനിക്കൊന്നും പറ്റില്ളെന്നും സി.പി.എമ്മുകാ൪ അല്ലാതെ മറ്റു ശത്രുക്കൾ തനിക്കില്ളെന്നും ടി.പി. ചന്ദ്രശേഖരൻ പറഞ്ഞെന്ന് ഭാര്യ അഞ്ചാം സാക്ഷി കെ.കെ. രമ തനിക്ക് മൊഴി നൽകിയിട്ടില്ളെന്നും ഡിവൈ.എസ്.പി കോടതിയിൽ പറഞ്ഞു. കേസന്വേഷണസമയം രേഖപ്പെടുത്തിയ മൊഴിയിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങളും രമ കോടതിയിൽ പറഞ്ഞിരുന്നു.
അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. കെ. എൻ. സുകുമാരൻ എന്നിവരും ക്രോസ് വിസ്താരം നടത്തി. നേരത്തെ പ്രോസിക്യൂഷൻ വിസ്താരം പൂ൪ത്തിയായ 166ാം സാക്ഷി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി കെ.വി. സന്തോഷിൻെറ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും.
മൂന്നുദിവസം നീണ്ട ഡിവൈ.എസ്.പി ജോസി ചെറിയാൻെറ ക്രോസ് വിസ്താരം ഡിവൈ.എസ്.പി സന്തോഷിൻെറ വിസ്താരം പൂ൪ത്തിയായശേഷം തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
