ഷാഫി മത്തേര്‍ മറ്റ് പദവികളും രാജിവെച്ചു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശകനായിരുന്ന ഷാഫിമത്തേ൪ സ൪ക്കാ൪ സമിതികളിലെ മറ്റ് സ്ഥാനങ്ങളും രാജി വെച്ചു. ഉപദേശകൻെറ സ്ഥാനത്തുനിന്ന് ജൂലൈ 18നാണ് ഒഴിഞ്ഞത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ആശ്വാസ് പബ്ളിക് അമിനിറ്റീസ് ലിമിറ്റഡ് , പ്രതീക്ഷാ ബസ് ഷെൽറ്റേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ട൪ ബോ൪ഡംഗമായി ഷാഫിയെ നിയമിച്ചിരുന്നു. ഇവയിൽ നിന്ന് രാജി വെക്കുന്നതായി കാണിച്ച് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് ഷാഫി മത്തേ൪ കത്ത് നൽകി. 35-ാം ദേശീയ ഗെയിംസിൻെറ സ്പോൺസ൪ഷിപ്പ് കമ്മിറ്റിയിൽ ഷാഫിമത്തേ൪ അംഗമായിരുന്നു. ഇതിൽനിന്ന് രാജിവെക്കുന്നതായി കാണിച്ച് ദേശീയ ഗെയിംസ് സി.ഇ.ഒ ആയ മുൻ ഡി.ജി.പി ജേക്കബ്പുന്നൂസിനും കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 24ന് നടന്ന യോഗത്തിലേക്ക് ഷാഫിമത്തേറെ ക്ഷണിച്ചിരുന്നു. പിന്നാലേയാണ് രാജിക്കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
