ന്യൂദൽഹി: നരേന്ദ്ര മോഡിയെ പോലുള്ള ഒരാൾ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ളെന്ന നൊബേൽ ജേതാവ് അമ൪ത്യസെന്നിൻെറ പ്രസ്താവനയും ഇതിനോടുള്ള പാ൪ട്ടിയുടെ പ്രതികരണവും ബി.ജെ.പിക്ക് തിരിച്ചടിയായി.
തനിക്ക് ലഭിച്ച ഭാരതരത്ന തിരിച്ചുവാങ്ങണമെന്ന ആവശ്യത്തോട്, പുരസ്കാരം സമ്മാനിച്ച വാജ്പേയി ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് അമ൪ത്യസെൻ വ്യാഴാഴ്ച പ്രതികരിച്ചു.
മോഡി പ്രധാനമന്ത്രിയാകരുതെന്ന് പറയുന്ന അമ൪ത്യസെൻ ഇന്ത്യയിൽ ഒരു വോട്ട൪ പോലുമല്ളെന്നും അദ്ദേഹത്തിന് സമ്മാനിച്ച ഭാരതരത്ന അടുത്ത എൻ.ഡി.എ സ൪ക്കാ൪ തിരിച്ചുവാങ്ങണമെന്നും ബി.ജെ.പി നേതാവും എം.പിയുമായ ചന്ദൻമിത്രയാണ് ആവശ്യപ്പെട്ടത്.
ഇതിനിടെ, ലോകം ആദരിച്ച പ്രതിഭയായ അമ൪ത്യസെന്നിനോടുള്ള അസഹിഷ്ണുത ബി.ജെ.പിയുടെ ഫാഷിസ്റ്റ് മനോഭാവത്തിൻെറ തെളിവാണെന്ന് കോൺഗ്രസ് വിമ൪ശിച്ചു.
ചന്ദൻമിത്രയുടെ പ്രസ്താവന നി൪ഭാഗ്യകരമാണെന്ന് സെൻ പ്രതികരിച്ചു. ‘ബി.ജെ.പി സ൪ക്കാറിൻെറ കാലത്താണ് എനിക്ക് ഭാരതരത്ന ലഭിച്ചതെന്ന കാര്യം ചന്ദൻമിത്രക്ക് അറിയുമോ എന്ന കാര്യം എനിക്കറിയില്ല. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് പുരസ്കാരം സമ്മാനിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടാൽ ഞാനത് തിരിച്ചുനൽകാം. ഇത്തരമൊരു ആവശ്യം വ്യക്തിപരമാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്’ -അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ ഭരണകാലത്ത് അദ്വാനി, യശ്വന്ത് സിൻഹ, ജസ്വന്ത് സിങ് തുടങ്ങിയ നിരവധി നേതാക്കളുമായി ച൪ച്ച നടത്തിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വിഷയത്തിൽ കേന്ദ്രമന്ത്രി മനീഷ് തിവാരി രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിയെ വിമ൪ശിച്ചത്. ‘എന്തു തെറ്റാണ് അമ൪ത്യസെൻ ചെയ്തത്? സ്വന്തമായി ഒരു വീക്ഷണം വെച്ചുപുല൪ത്താൻ ഈ രാജ്യത്തും ലോകത്തുതന്നെയും ആ൪ക്കും അവകാശമില്ളെന്നാണോ. വ്യക്തമായ ഫാഷിസമല്ലാത്തെ മറ്റൊന്നുമല്ല ഇത്’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഒരു ചാനൽച൪ച്ചയിലാണ്, നരേന്ദ്രമോഡിയെ അമ൪ത്യസെൻ വിമ൪ശിച്ചത്. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ അരക്ഷിതബോധവും ഭയവും നിറച്ച മോഡി പ്രധാനമന്ത്രിയാവാൻ താൻ ആഗ്രഹിക്കുന്നില്ളെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗുജറാത്ത് വികസനമാതൃകയേയും അദ്ദേഹം വിമ൪ശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2013 12:00 AM GMT Updated On
date_range 2013-07-26T05:30:12+05:30അമര്‍ത്യസെന്നിനെ അപഹസിച്ച് ബി.ജെ.പി വെട്ടിലായി
text_fieldsNext Story