തടവുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാ൪ക്ക് പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്ന് ആവശ്യമുയരുന്നു. ഒരുകൂട്ടം അഭിഭാഷകരാണ് ഈ ആവശ്യമുന്നയിച്ചത്. നിലവിലെ നിയമമനുസരിച്ച് തടവുകാ൪ക്ക് വോട്ട് ചെയ്യാൻ അവകാശമില്ല.
തടവുകാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ആരോപണം ഉയരാതിരിക്കാൻ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവ൪ക്കൊഴികെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കണം. ഇതിനായി തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുകയോ നിയമനി൪മാണം നടത്തുകയോ വേണം. നിലവിലെ നിയമമനുസരിച്ച് പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന തടവുകാ൪ക്കും കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്നവ൪ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി നിയമ വിഭാഗം പ്രഫസ൪ ഡോ. ബന്ദ൪ ശറാ൪ പറഞ്ഞു. കുറ്റം തെളിയുന്നത് വരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
