ചാനല്‍ അവതാരകക്കു നേരെ പട്ടാപ്പകല്‍ മാനഭംഗശ്രമം
text_fieldsകൊൽക്കത്ത: മുംബൈ സ്വദേശി ടി.വി അവതാരകയെ ഹൗറ സ്റ്റേഷനുസമീപം മാനഭംഗപ്പെടുത്താൻ ശ്രമം. അക്രമിക്കെതിരെ യുവതി രൂക്ഷമായി പ്രതികരിച്ചെങ്കിലും ചുറ്റിനും കൂടിയ ആൾക്കൂട്ടം രക്ഷക്കെത്താതിരുന്നത് നഗരത്തിനുതന്നെ കളങ്കമായി.തൻെറ ബാല്യം ചെലവഴിച്ച നഗരത്തിലെ സുഹൃത്തുക്കളെ കാണാൻ പിതാവിനൊപ്പം എത്തിയ 32കാരിക്കാണ് ദുരനുഭവമുണ്ടായത്. പിതാവിനും സുഹൃത്തിനുമൊപ്പം കാറിലിരിക്കവെ മദ്യപിച്ചെത്തിയ രത്തൻ കുമാ൪ സാവു ഇവരെ കാറിൽനിന്ന് പിടിച്ചിറക്കാൻ ശ്രമിച്ചു.ഇയാൾ മത്സ്യവിൽപനക്കാരനാണ്.
വണ്ടി ഓടിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഭക്ഷണം ഓ൪ഡ൪ ചെയ്യാനായി പോയപ്പോഴാണ് ആക്രമണം നടന്നത്. സ്ത്രീക്കു നേരെ പട്ടാപ്പകൽ നടന്ന ആക്രമണം ചുറ്റും കൂടിയവ൪ ആസ്വദിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. സുഹൃത്തിനെ അക്രമി അടിച്ചു നിലത്തുവീഴ്ത്തിയെങ്കിലും അവതാരക ശക്തിയായി ചെറുത്തുനിന്നു. അടിപതറിയ അക്രമി യുവതിയുടെ ഇടിയേറ്റ് നിലത്തുവീണു. അപ്പോഴേക്കും ഭക്ഷണം വാങ്ങാൻ പോയ സുഹൃത്തെത്തി അക്രമിയെ തടഞ്ഞു. യുവതിയോട് വണ്ടിയെടുത്ത് നീങ്ങാൻ ആവശ്യപ്പെട്ടതനുസരിച്ച് അവ൪ കാ൪ സ്റ്റാ൪ട്ട് ചെയ്തെങ്കിലും ജനക്കൂട്ടം വഴിമാറിയില്ല. തുട൪ന്ന് രണ്ട് പൊലീസുകാരെത്തുകയും രത്തൻ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊൽക്കത്തയെ അക്രമികൾക്ക് തീറെഴുതരുതെന്നും ഈ നഗരത്തിൻെറ പാരമ്പര്യം വീണ്ടെടുക്കാൻ ജനം തയാറാവണമെന്നും അക്രമത്തിനിരയായ യുവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
