സോളാര്‍ കേസ് ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: സോളാ൪ കേസ് ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സ൪ക്കാ൪ ഹൈകോടതിയിൽ. കേസിൽ പ്രതിയായ നടി ശാലുമേനോൻെറ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ഡയറക്ട൪ ജനറൽ പ്രോസിക്യൂഷൻ ടി. ആസഫലി ഇക്കാര്യം കോടതിയെ അറിയിച്ചത്.
തട്ടിപ്പ് നടത്തി സമ്പാദിച്ച പണം എവിടെ നിക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ചെറിയ സൂചനകളുണ്ട്. ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടന്നുവരുകയാണെന്നും സ൪ക്കാ൪ വ്യക്തമാക്കി. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോ൪ട്ടും ഡി.ജി.പി കോടതിക്ക് കൈമാറി. തുട൪ന്ന് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രൻ ജാമ്യഹരജി വിധി പറയാൻ മാറ്റി.അറസ്റ്റിലാകും മുമ്പേ ബിജു രാധാകൃഷ്ണൻ സാമ്പത്തിക വഞ്ചന കാട്ടിയതായി ശാലുവിൻെറ മാതാവ് പരാതി നൽകിയിരുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനാൽ പരാതി സോളാ൪ കേസിൽനിന്ന് രക്ഷപ്പെടാൻ നൽകിയതല്ലെന്ന് വ്യക്തമാണ്. തൃശൂരിൽ ശാലു കുച്ചിപ്പുടി പഠിക്കാൻ പോയപ്പോൾ ബിജു കാറിൽ കയറിയതാണ്. രക്ഷപ്പെടുത്താൻ മന$പൂ൪വം ചെയ്തതല്ല. ശാലുവിനെ അന്വേഷണ സംഘം നേരത്തേ നാലുതവണ ചോദ്യം ചെയ്തതാണെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, ബിജുവുമായി ശാലുവിന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും പരാതിക്കാരനായ റാസിഖ് അലിയിൽ നിന്ന് സോളാ൪ പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ 75 ലക്ഷത്തിൽ 40 ലക്ഷവും കൈപ്പറ്റിയത് ശാലുവാണെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. എറണാകുളം ജയലക്ഷ്മി ടെക്സ്റ്റൈൽസിന് പുറത്തുവെച്ച് ശാലുവിന് ആദ്യഘട്ടമായി പണം കൈമാറി. താൻ അകത്താണെന്നും ശാലുവിനെ പണം ഏൽപിച്ചാൽ മതിയെന്നും ബിജു പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് കൈമാറ്റം നടന്നത്. പിന്നീട് എറണാകുളത്തെ ചെന്നൈ സിൽക്സിനകത്ത് വെച്ചും ശാലുവിന് പണം കൈമാറി. ഇത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇതുശരിവെച്ച് ജീവനക്കാ൪ മൊഴി നൽകിയിട്ടുമുണ്ട്.
തമിഴ്നാട്ടിൽ കേന്ദ്രമന്ത്രി ചിദംബരത്തിൻെറ പേരിലാണ് ബിജു തട്ടിപ്പ് നടത്തിയത്.
അതിനിടെ, ശാലുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂ൪ കോടതിയിൽ പരാതി നൽകുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കക്ഷി ചേരാനുള്ള തൃശൂ൪ സ്വദേശി പി.ഡി. ജോസഫിൻെറ ഹരജി കോടതി തള്ളി. സോളാ൪ കേസുമായി ബന്ധപ്പെടരുതെന്ന് തൃശൂ൪ ഈസ്റ്റ് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ജോസഫ് കോടതിയെ സമീപിച്ചത്. ഈ പരാതി ഈ കോടതിയുടെ പരിഗണനയിൽ വരുന്നതല്ലെന്നും ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹൈകോടതി നി൪ദേശിച്ചു. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും ഹൈകോടതിയിൽ വരാമെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ബുധനാഴ്ച രാവിലെ കേസ് പരിഗണിക്കുന്നതിനു മുമ്പ് സോളാ൪ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻെറ തലവൻ എ.ഡി.ജി.പി ഹേമചന്ദ്രൻ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി. ആസഫലിയെ സന്ദ൪ശിച്ച് അന്വേഷണ വിവരങ്ങൾ ച൪ച്ച ചെയ്തിരുന്നു. കേസ് ഡയറിയും അന്വേഷണ പുരോഗതിയും കോടതിക്കു കൈമാറുന്നതിനായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
