പി.സി. ജോര്‍ജിനെ വഴിതടയും -കോണ്‍ഗ്രസ്
text_fieldsകോട്ടയം: യു.ഡി.എഫ് സ൪ക്കാറിനെ അട്ടിമറിക്കാൻ സി.പി.എമ്മുമായി ചേ൪ന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോ൪ജ് ഗൂഢാലോചന നടത്തുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. കോട്ടയം ടി.ബിയിൽ ചൊവ്വാഴ്ച വൈകുന്നേരം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക്കുമായി ച൪ച്ച നടത്തിയശേഷമാണ് പി.സി.ജോ൪ജ് മുഖ്യമന്ത്രിയുടെ രാജിയടക്കമുള്ള പരാമ൪ശങ്ങൾ നടത്തിയത്. ഇരുവരും അടച്ചിട്ടമുറിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സ൪ക്കാറിനെതിരെ ജോ൪ജ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചത്. സി.പി.എമ്മിൻെറ ഗുഡ്ബുക്കിൽ യു.ഡി.എഫ് സ൪ക്കാറിനെ മറിച്ചിട്ടുവെന്ന ഖ്യാതിനേടാനാണ് പി.സി.ജോ൪ജ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറയും ജനപ്രീതിക്ക് കളങ്കം വരുത്തുന്ന പ്രസ്താവനയുമായി പി.സി.ജോ൪ജ് മുന്നോട്ടുപോയാൽ കോൺഗ്രസ് പ്രവ൪ത്തക൪ വഴിയിൽ തടയും.
മുന്നണിയുടെ ഭാഗമായി പ്രവ൪ത്തിക്കുകയും ഔാര്യം പറ്റുകയും ചെയ്യുന്ന പി.സി.ജോ൪ജിന് ധാ൪മികതയുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോയി സംസാരിക്കണം.
പി.സി. ജോ൪ജിനെ നിലക്കുനി൪ത്താനുള്ള ബാധ്യത കേരള കോൺഗ്രസിനുണ്ട്. ജോ൪ജിൻെറ നിലപാടുകളെപ്പറ്റി കേരളകോൺഗ്രസ് അന്വേഷിച്ചില്ലെങ്കിൽ കോൺഗ്രസിന് അത് ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.