വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മടങ്ങിയത്തെുന്നു
text_fieldsദു൪ബലമായ രൂപയെ മെച്ചപ്പെടുത്താനുള്ള സ൪ക്കാറിൻെറ നീക്കങ്ങൾക്ക് ആശ്വാസമേകി ബോണ്ട് വിപണിയിലൂടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മടങ്ങിയത്തെുന്നു.
തിങ്കളാഴ്ച നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും വഴി വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കായി നടത്തിയ സ൪ക്കാ൪ ബോണ്ട് ലേലത്തിൽ സെബി പരിധിയായി നിശ്ചയിച്ചിരുന്നത് 396 കോടി ഡോളറായിരുന്നെങ്കിൽ (23,661 കോടി രൂപ) 430 കോടി ഡോളറിൻെറ (25,905 കോടി രൂപ) താൽപര്യപത്രങ്ങളാണ് ലഭിച്ചത്. 51 താൽപര്യങ്ങളിൽ 50 എണ്ണമാണ് അംഗീകരിച്ചത്.
അമേരിക്കൻ സമ്പദ് വ്യവസ്ഥയും ബോണ്ട് വിപണിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ മേയ് മാസത്തിനു ശേഷം ഇതുവരെ 51,214 കോടി രൂപയുടെ നിക്ഷേപം രാജ്യത്തുനിന്നു പിൻവലിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെച്ചപ്പെട്ട തിരിച്ചുവരവ് നടത്തിയത് രൂപയുടെ മൂല്യമിടിവ് തടയാൻ സഹായകമാവും. ജൂലൈയിൽ മാത്രം 17,000 കോടിയലധികം രൂപയാണ് ഇന്ത്യൻ മൂലധന വിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചത്. ഓഹരി വിപണിയിൽനിന്ന് 6000 കോടിയും വായ്പാ വിപണിയിൽനിന്ന് 11,196 കോടിയും രൂപ. റിസ൪വ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനത്തെുട൪ന്ന് ബോണ്ടുകളിൽനിന്നുള്ള വരുമാനം 7.1 ശതമാനമായി മേയ് പകുതിയോടെ താഴ്ന്നിരുന്നു. ഇതിനുപുറമേ സമ്പദ്ഘടന മെച്ചപ്പെട്ട സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രബാങ്ക് 8500 കോടിയുടെ ബോണ്ടുവാങ്ങൽ പദ്ധതി ഉപേക്ഷിച്ചേക്കുമെന്ന സൂചനയും പുറത്തുവന്നു. ഇതോടെ അമേരിക്കൻ ബോണ്ടുകളിൽ ഒരുശതമാനത്തോളം പലിശ ഉയരുമെന്ന അഭ്യൂഹം കൂടിയായത് ഇന്ത്യയിലെ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതിനിടയാക്കിയിരുന്നു.
നിലവിൽ 2.5 ശതമാനമാണ് പത്തുവ൪ഷ അമേരിക്കൻ ബോണ്ടിൻെറ വരുമാനം. എന്നാൽ, തിങ്കളാഴ്ച 8.08 ശതമാനമായി ഉയ൪ന്നാണ് ഇന്ത്യ ബോണ്ടുകളുടെ വ്യാപാരം അവസാനിച്ചത്. സംഖ്യാപരമായി അമേരിക്കൻ ബോണ്ടുകളേക്കാൾ ഉയരെയാണെങ്കിലും ഇനിയും 30-40 അടിസ്ഥാന പോയൻറുകൾ കൂടി ഇന്ത്യയിൽ നിരക്കുയ൪ന്നാലേ അമേരിക്കയിലെ നിക്ഷേപത്തേക്കാൾ ഇന്ത്യൻ ബോണ്ടുകൾ ലാഭത്തിലാവൂ എന്നാണ് ധനകാര്യ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. രൂപ 62 ലത്തെിയാൽ ഇനിയും പലിശനിരക്ക് ഉയ൪ത്താൻ റിസ൪വ് ബാങ്ക് തയാറായേക്കുമെന്ന് സ൪ക്കാ൪ വൃത്തങ്ങളെ ഉദ്ധരിച്ച് വാ൪ത്താ ഏജൻസി നേരത്തേ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ആക൪ഷിച്ചു. കഴിഞ്ഞയാഴ്ച റിസ൪വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനി൪ത്തുന്നതിനായി പണലഭ്യത കുറച്ചിരുന്നു. ഇതേതുട൪ന്ന് ഒറ്റ ദിവസംകൊണ്ട് 63 അടിസ്ഥാനപോയൻറുകളാണ് ബോണ്ടു വിപണിയിൽ ഉയ൪ന്നത്. വിദേശമൂലധനം സമാഹരിക്കാനായി വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഇന്ത്യൻ വായ്പാ വിപണിയിൽ നടത്താവുന്ന നിക്ഷേപത്തിൻെറ പരിധി 2,500 കോടി ഡോളറിൽനിന്ന് 3000 കോടിയായി സ൪ക്കാ൪ ഉയ൪ത്തിയിരുന്നു.
ജൂണിൽ 42,222 കോടി രൂപയുടെ ബോണ്ട് വിൽപനക്ക് സ൪ക്കാ൪ തയാറായെങ്കിലും 39,171 കോടിക്ക് മാത്രമേ ബിഡ് ലഭിച്ചിരുന്നുള്ളൂ. അതേസമയം മേയിൽ 5,533 കോടിയുടെ ബോണ്ടുകൾ അനുവദിക്കാൻ തയാറായപ്പോൾ ഇരട്ടിയിലേറെ ആവശ്യക്കാരത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
