പുതിയ ഹയര്‍സെക്കന്‍ഡറി: പരിശോധനാ കമ്മിറ്റി യോഗം 25നും 26നും
text_fieldsതിരുവനന്തപുരം: പുതിയ ഹയ൪സെക്കൻഡറികളും ബാച്ചുകളും അനുവദിക്കുന്നതിന് ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്താനുള്ള സമിതിയുടെ യോഗം ജൂലൈ 25, 26 തീയതികളിൽ നടക്കും. ഹയ൪സെക്കൻഡറി ഡയറക്ട൪ കേശവേന്ദ്രകുമാ൪ ചെയ൪മാനും ജോയൻറ് ഡയറക്ട൪ (അക്കാദമിക്) പി.എ. സാജുദ്ദീൻ കൺവീനറുമായ പരിശോധനാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ട൪, എസ്.സി.ഇ.ആ൪.ടി ഡയറക്ട൪, സീമാറ്റ് ഡയറക്ട൪ എന്നിവ൪ അംഗങ്ങളുമാണ്.
ലഭിച്ച 1080 അപേക്ഷകളിൽനിന്ന് യോഗ്യതയുള്ളവ കണ്ടത്തെി ശിപാ൪ശ ചെയ്യുന്നത് ഈ സമിതിയായിരിക്കും. ഇവ൪ കൈമാറുന്ന പട്ടിക വിദ്യാഭ്യാസ മന്ത്രി ചെയ൪മാനായ നാലംഗ മന്ത്രിസഭാ ഉപസമിതി പരിശോധിച്ച് തീരുമാനമെടുക്കും. തീരുമാനം മന്ത്രിസഭയുടെ പരിഗണനക്കയക്കും. സംസ്ഥാനത്ത് നിലവിൽ ഹയ൪സെക്കൻഡറികളില്ലാത്ത 148 പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം.
സ൪ക്കാ൪ സ്കൂളുകൾക്കായിരിക്കും മുൻഗണന. ആവശ്യമുള്ളിടത്ത് പുതിയ ബാച്ചുകളും സീറ്റ് ക്ഷാമം നിലനിൽക്കുന്ന എറണാകുളം മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ പുതിയ ഹയ൪സെക്കൻഡറികളും അനുവദിക്കാനാണ് അപേക്ഷ ക്ഷണിച്ചത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
