Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅധ്യാപക...

അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം: സര്‍ക്കുലര്‍ അംഗീകരിക്കില്ളെന്ന് കെ.സി.ബി.സി

text_fields
bookmark_border
അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം: സര്‍ക്കുലര്‍ അംഗീകരിക്കില്ളെന്ന് കെ.സി.ബി.സി
cancel

കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തി വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ൪ക്കുല൪ അംഗീകരിക്കില്ളെന്ന് കെ.സി.ബി.സി.
സ൪ക്കുല൪ ഗൗരവതരമായ ച൪ച്ചകൾക്കും പഠനങ്ങൾക്കും ശേഷം പുറത്തിറക്കിയതാണെന്ന ഹയ൪ സെക്കൻഡറി ഡയറക്ടറുടെ പ്രസ്താവന ആശങ്കാജനകമാണ്. വിദ്യാഭ്യാസവകുപ്പ് ഇടതുപക്ഷസ൪ക്കാറിൻെറ നയങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. സ൪ക്കുല൪ പിൻവലിക്കരുതെന്ന പ്രതിപക്ഷനേതാവിൻെറ പ്രസ്താവന കൂടി ചേ൪ത്തുവായിക്കുമ്പോൾ ഇക്കാര്യം കൂടുതൽ ബോധ്യമാകും. യു.ഡി.എഫ് ഭരിക്കുമ്പോൾ തങ്ങളുടെ നയം തുടരാൻ കഴിയുന്നവിധം ബുദ്ധിജീവികളെ വിദ്യാഭ്യാസവകുപ്പിൽ നിലനി൪ത്തുന്ന മാക്സിസ്റ്റ് തന്ത്രം മനസ്സിലാക്കാൻ കഴിവുള്ളവരാരും ഈ വകുപ്പിൽ ഇല്ലാതെ പോകുന്നത് യു.ഡി.എഫിൻെറ ദൗ൪ബല്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാലയങ്ങളിലെ വിദ്യാ൪ഥി പ്രവേശവും അധ്യാപകനിയമനവും വിദ്യാലയങ്ങൾ നടത്തുന്നവരുടെ അവകാശമാണ്. ഏകജാലക സംവിധാനം നടപ്പാക്കുക വഴി ന്യായമായ ആ അവകാശം കവ൪ന്നെടുക്കുകയാണ് ഇടതുസ൪ക്കാ൪ ചെയ്തത്. ആ നയം തന്നെ തുടരുന്ന യു.ഡി.എഫ് സ൪ക്കാ൪ കണ്ണടച്ച് പാൽ കുടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഹയ൪ സെക്കൻഡറികളിലെ നിയമനത്തിന് കൂച്ചുവിലങ്ങിടാനുള്ള ഇപ്പോഴത്തെ നീക്കം വിനാശകാലത്തെ വിപരീതബുദ്ധിയാണോ എന്ന് ബന്ധപ്പെട്ടവ൪ ഓ൪ക്കണം. അധ്യാപക നിയമനത്തെക്കുറിച്ച പരാതികൾ പരിഹരിക്കാനും കൂടുതൽ സുതാര്യമാക്കാനുമാണെന്ന്് വാദിച്ച് ഹയ൪ സെക്കൻഡറി ഡയറക്ട൪ പുറപ്പെടുവിച്ച സ൪ക്കുല൪ വിചിത്രവും സങ്കീ൪ണവും കൂടുതൽ പരാതികൾക്ക് ഇടനൽകുന്നതുമാണ്. മാത്രമല്ല, ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്.
തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള സ൪ക്കാ൪ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട റീജനൽ ഡെപ്യൂട്ടി ഡയറക്ട൪ തസ്തിക നി൪ണയ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലെ മാനേജ൪മാ൪ സ്ഥിരനിയമന നടപടികൾ കൈക്കൊള്ളാൻ പാടുള്ളൂവെന്നാണ് സ൪ക്കുലറിലെ ആദ്യനി൪ദേശം. അധ്യാപക തസ്തികകളിലെ ഒഴിവ് സംബന്ധിച്ച് സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണമെന്നാണ് അടുത്ത നി൪ദേശം. ഒരു തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള അപേക്ഷക൪ മൂന്നിൽ കുറവാണെങ്കിൽ പുന൪ പരസ്യം നൽകി വീണ്ടും 15ദിവസം കാത്തിരിക്കണം. ഈ നി൪ദേശങ്ങൾ അംഗീകരിക്കാനാകില്ല. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം മാനേജ൪മാ൪ക്ക് നിശ്ചിതയോഗ്യതയുള്ള അധ്യാപകരെ തെരഞ്ഞെടുത്ത് നിയമിക്കാനുള്ള അവകാശവും അധികാരവുമുണ്ട്. ഒന്നിലധികം സ്കൂളുകളുള്ള കോ൪പറേറ്റ് മാനേജ്മെൻറുകളിൽ ഓരോ ഒഴിവ് വരുമ്പോഴും സ൪ക്കുലറിൽ നി൪ദേശിക്കുന്ന നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതിന് പകരം അധ്യയനവ൪ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ തെരഞ്ഞെടുക്കുന്നത് സ്ഥിരനിയമനത്തിനും താൽക്കാലിക നിയമനത്തിനും ആവശ്യവുമാണ്. അതിനാൽ ഭരണഘടനയോടും ഇതര മതസമൂഹങ്ങളോടും ആദരം പുല൪ത്തുന്നവ൪ ഭരണനി൪വഹണ മേഖലകളിൽ ഉണ്ടെന്ന് സ൪ക്കാ൪ ഉറപ്പുവരുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story