മുര്‍സിയെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍
text_fieldsകൈറോ: ഈജിപ്തിൽ സൈനിക അട്ടിമറിയെ തുട൪ന്ന് പുറത്താക്കപ്പെട്ട പ്രസിഡന്‍്റ് മുഹമ്മദ് മു൪സിയെ ഉടൻ തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് യൂറോപ്യൻ യൂനിയൻ ഇടക്കാല സ൪ക്കാറിനോട് ആവശ്യപ്പെട്ടു. ബുധനാഴ്ച, തലസ്ഥാനമായ കൈറോയിലത്തെിയ യൂറോപ്യൻ യൂനിയൻ ഫോറിൻ പോളിസി മേധാവി കാതറിൻ ആഷ്തനാണ് ഇക്കാര്യം സ൪ക്കാറിനോട് ആവശ്യപ്പെട്ടത്. ‘കഴിഞ്ഞ 15 ദിവസമായി മു൪സി തടവിലാണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം. സ൪ക്കാ൪ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ജയിലിൽ സുരക്ഷിതനാണെന്നാണ് മനസിലാകുന്നത്. അദ്ദേഹത്തെ കാണണമെന്നുണ്ട്’ -കാതറിൻ പറഞ്ഞു.
ഇടക്കാല പ്രസിഡന്‍്റ് അദ്ലി മൻസൂറുമായും അവ൪ കൂടിക്കാഴ്ച നടത്തി. ബ്രദ൪ഹുഡ് നേതാവ് അംറ് ദറാഗ്, മു൪സിയുടെ പ്രധാനമന്ത്രിയായിരുന്ന ഹിഷാം ഖന്ദീൽ തുടങ്ങിയവരുമായും കാതറിൻ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ച൪ച്ച ചെയ്തു. എന്നാൽ, രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള യാതൊരു നി൪ദേശങ്ങളും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ളെന്ന് ദറാഗ് പറഞ്ഞു. ആരുടെയെങ്കിലും പിന്തുണ ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഈജിപ്തിൽ ബ്രദ൪ഹുഡ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും പ്രസ്താവന നടത്തിയിരുന്നു.
മു൪സിയെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്ന് രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്തിന്‍്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയും ശക്തമായ പ്രകടനങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
