Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2013 12:04 PM GMT Updated On
date_range 18 July 2013 12:04 PM GMTരാമായണം നല്‍കുന്നത് ത്യാഗത്തിന്റെസന്ദേശം-മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ത്യാഗത്തിൻെറയും സ്നേഹത്തിൻെറയും മഹത്തായ സന്ദേശമാണ് രാമായണം പക൪ന്ന് നൽകുന്നതെന്ന്് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാ൪. ദേവസ്വം ബോ൪ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ ശാന്തിക്കാ൪ക്ക് പ്രത്യേക ഗ്രേഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.എം.ജി.യിലെ ഒ.റ്റി.സി. ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
പത്മനാഭസ്വാമി ക്ഷേത്രത്തിൻെറ കാര്യത്തിൽ ജനങ്ങളുടെ വികാരം സ൪ക്കാ൪ കണക്കിലെടുക്കും. 10 കോടിയിൽപ്പരം രൂപ സുരക്ഷാകാര്യങ്ങൾക്ക് മാറ്റിവച്ചിട്ടുണ്ട്. അദ്ധ്യാത്മിക ചിന്തയുളള തലമുറയെ വാ൪ത്തെടുക്കാൻ ദേവസ്വം ബോ൪ഡ് അവസരമൊരുക്കണമെന്നും അദ്ദേഹം നി൪ദ്ദേശിച്ചു.
ദേവസ്വം ബോ൪ഡ് പ്രസിഡൻറ് അഡ്വ: എം.പി. ഗോവിന്ദൻ നായ൪, ദേവസ്വം കമ്മീഷണ൪ പി. വേണുഗോപാൽ, ദേവസ്വം ബോ൪ഡ് അംഗങ്ങൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ സംസാരിച്ചു. വി.ആ൪. പ്രബോധചന്ദ്രൻ നായ൪ രാമായണപ്രഭാഷണം നടത്തി.
Next Story