ശ്രീധരന്‍ നായരുടെ ഭാര്യയുടെ ക്വോറി: ഫയല്‍ പരിശോധിക്കും
text_fieldsതിരുവനന്തപുരം: സോളാ൪ വിവാദത്തിലെ പരാതിക്കാരനായ ശ്രീധരൻ നായരുടെ ഭാര്യയുടെ പേരിലുള്ള ക്വോറി സ൪ക്കാറിന് റോയൽറ്റി നൽകിയില്ളെന്ന ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും. 2008ൽ നടപടിൾ അവസാനിപ്പിച്ച ഫയൽ കഴിഞ്ഞ ദിവസമാണ് തിരികെ വിളിച്ചത്. ശ്രീധരൻ നായരുടെ ഭാര്യയുടെ പേരിൽ പ്രവ൪ത്തിക്കുന്ന മല്ളേലിൽ ഇൻഡസ്ട്രീസിന് പുറമെ മറ്റ് 13പാറമടകളും ഉൾപ്പെടുന്നതാണ് വിവാദ ഫയൽ.
ആയരക്കണക്കിന് പേജുകൾ വരുന്ന ഫയലുകൾ പരിശോധിച്ച് 30ദിവസത്തിനകം റിപ്പോ൪ട്ട് നൽകാനാണ് വ്യവസായ വകുപ്പിൻെറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നി൪ദേശം നൽകിയത്. ഈ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും തുട൪ നടപടികൾ.
2000ത്തിൽ മല്ളേലിൽ ഇൻഡസ്ട്രീസ് ആരംഭിച്ചത് മുതലുള്ള വിവരങ്ങൾ ഫയലിലുണ്ട്. പാറമട സ൪ക്കാറിന് നൽകേണ്ട റോയൽറ്റി തുകയിൽ മൂന്നുകോടിയോളം രൂപ വെട്ടിച്ചെന്ന് 2005ൽ വിജിലൻസ് റെയ്ഡിൽ കണ്ടത്തെിയെന്നും വിജിലൻസിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഫയലത്തെിയെങ്കിലും തുട൪നടപടിയുണ്ടായില്ളെന്നുമാണ് ഇപ്പോൾ ആക്ഷേപം ഉയ൪ന്നത്. അന്വേഷണത്തെ തുട൪ന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് ഫയൽ തിരിച്ച് വിളിച്ചത്.
ഫയലുകൾ കണ്ടത്തെിയ സാഹചര്യത്തിൽ കേസിനെക്കുറിച്ച് അന്വേഷിക്കാനും തുട൪നടപടി റിപ്പോ൪ട്ട് ചെയ്യാനുമാണ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. സോളാ൪ തട്ടിപ്പുകേസിലെ പ്രതി സരിത നായ൪ക്കൊപ്പം താൻ സെക്രട്ടേറിയറ്റിലത്തെി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടുവെന്ന ശ്രീധരൻ നായരുടെ മൊഴി വിവാദമായിരുന്നു. ഭാര്യയുടെ പേരിലാണ് പാറമടയെങ്കിലും മുക്ത്യാ൪ ഉപയോഗിച്ച് ശ്രീധരൻ നായരാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.