കോടികളുടെ നിക്ഷേപ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
text_fieldsതൃശൂ൪: വൻതുക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതികളിലൊരാൾ പിടിയിൽ. മാനന്തവാടി മണ്ണാറക്കൽ സാജിത്തിനെയാണ് (29) തൃശൂ൪ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂ൪ ജില്ലയിൽ നിന്നും ഇയാൾ 150 കോടിയിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. നിക്ഷേപകരിൽ നിന്നും 20 ലക്ഷം മുതൽ 10 കോടി വരെ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടത്രേ. ഈ കേസിൽ നാലുപേ൪ നേരത്തെ അറസ്റ്റിലായിരുന്നു. ആകെ 11 പ്രതികളുണ്ട്.
ഒരുവ൪ഷം കഴിഞ്ഞാൽ ലാഭവിഹിതത്തോടെ മടക്കിത്തരുമെന്ന് വാഗ്ദാനം ചെയ്താണ് കറൻസി ട്രേഡിങ് ബിസിനസിൽ നിക്ഷേപം സ്വീകരിച്ചിരുന്നത്. സുരക്ഷിതത്വം ബോധിപ്പിക്കാൻ ചെക്ക് ലീഫുകളിലും മുദ്രപത്രങ്ങളിലും ഒപ്പിട്ടുനൽകി. 2010 മുതൽ രണ്ടുവ൪ഷം ഇത്തരത്തിൽ നിക്ഷേപ സമാഹരണം നടത്തിയതായി പൊലീ സ് പറഞ്ഞു. അറസ്റ്റിലായ സാജിത്ത് യു.എ.ഇയിലും ദുബൈയിലും വിവിധ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്. വൻകിട ഹോട്ടലുകളിൽ ബിസിനസ് മീറ്റും കോൺഫറൻസും സംഘടിപ്പിച്ചാണ് നിക്ഷേപകരെ ആക൪ഷിച്ചിരുന്നത്.
സീ.വി ബ്രോക്കിങ് സ൪വീസ് ലിമിറ്റഡ്, സീ.വി ട്രേഡ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റ്ഡ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായാണ് ഇയാൾ പ്രവ൪ത്തിച്ചിരുന്നത്. കാസ൪കോട് പ്രസ് ക്ളബ് റോഡ്, ചെറാക്കുളം എന്നിവിടങ്ങളിലാണ് ഈ ഓഫിസ് പ്രവ൪ത്തിച്ചിരുന്നത്.
ദുബൈയിലെ ഒരു കറൻസി ട്രേഡിങ് കമ്പനിയുടെ ബ്രോഷറും മറ്റ് വിവരങ്ങളും പേരുമാറ്റി ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വെബ്സൈറ്റ് പോലും അതേ മാതൃകയിൽ നി൪മിച്ചു. കമ്പനിയുടെ പ്രമോട്ട൪മാരായ ഡേവിസ്, തോമസ്, ഉഷാകുമാരി, മാനേജ൪ മധു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കാസ൪കോട് നായന്മാ൪മൂല സ്വദേശി ചെറിയവീട്ടിൽ സി.വി. സാദിഖ്, ഭാര്യ ഖദീജ, വി.എ. അബ്ദുൽ നാസ൪ എന്നിവരാണ് കേസിലെ ആദ്യ മൂന്നുപ്രതികൾ. ഇവ൪ക്കായി പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂ൪, പാലക്കാട്, മൈസൂ൪ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് സാജി ത്തിനെതിരെ ഇരുപതിലേറെ കേസ് ഈസ്റ്റ് പൊലീസിലുണ്ട്. പണം നഷ്ടപ്പെട്ടവ൪ കോടതിയെ സമീപച്ചതോടെയാണ് പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ നിരവധി പേ൪ തട്ടിപ്പിനിരയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
