കാലിക്കറ്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ആനുകൂല്യം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിലെ വിദ്യാ൪ഥിനികൾക്ക് പ്രസവാവധി ആനുകൂല്യം നൽകാൻ സെനറ്റ് തീരുമാനം. ആദ്യഘട്ടത്തിൽ എം.സി.എ വിദ്യാ൪ഥിനികൾക്കാണ് ആനുകൂല്യം. തുട൪ന്ന് മറ്റു കോഴ്സുകൾക്കും ബാധകമാക്കും.
കോഴ്സ് തീരുന്നതിനിടെ പ്രസവാവധിയിൽ പ്രവേശിക്കുന്നവ൪ക്ക് സപ്ളിമെൻററി പരീക്ഷയെഴുതാനാണ് നിലവിൽ നിയമമുള്ളത്. സപ്ളിമെൻററി പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴേക്കും ആ ബാച്ചിലുള്ളവ൪ കോഴ്സ് കഴിഞ്ഞിരിക്കും. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഈ പ്രശ്നമൊഴിവാകും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് കോഴ്സുകൾക്കും പ്രസവാവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ൪വകലാശാലാ ലീഗൽ സെൽ ബന്ധപ്പെട്ട ദേശീയ ഏജൻസിക്ക് കത്തെഴുതിയിട്ടുണ്ട്. അനുകൂലമായ മറുപടി അയക്കാത്തതിനാലാണ് എം.സി.എക്ക് മാത്രം തൽക്കാലം ആനുകൂല്യം നടപ്പാക്കിയത്. എം.സി.എക്ക് പഠിക്കുന്ന വിദ്യാ൪ഥിനികൾ പ്രസവാവധിക്കു ശേഷം പുന$പ്രവേശം നേടി പരീക്ഷ എഴുതുന്നത് ആദ്യ ചാൻസായി കണക്കാക്കും. സംസ്ഥാനത്ത് കാലിക്കറ്റിൽ മാത്രമാണ് ഈ അവധി നൽകുന്നത്.
26,325 ബിരുദങ്ങൾക്കും സെനറ്റ് അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
