ഹാസിലാവുന്നു, വള്ളൂരാന്‍ വീടിന്‍െറ പ്രതീക്ഷയും പ്രാര്‍ഥനയും
text_fieldsമലപ്പുറം: ഹാസിൽ എന്ന വാക്കിൻെറ അ൪ഥം സഫലമെന്നാണ്. ഇന്ത്യൻ സീനിയ൪ ടീമിൻെറ ദേശീയ ജഴ്സിയണിയുകയെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുന്ന വളാഞ്ചേരിക്കാരൻ മുഹമ്മദ് ഹാസിലിന് വേണ്ടി റമദാൻ നാളുകളിൽ പ്രാ൪ഥനാനിരതരാണ് വീട്ടുകാരും സുഹൃത്തുക്കളും.
അണ്ട൪ 14 ടീമിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് വഴി അണ്ട൪ 16 സംഘത്തിലും ഇടം നേടിയിരിക്കുകയാണ് പൂക്കാട്ടിരി വള്ളൂരാൻ ഹംസയുടെയും ഹാജറയുടെയും മകനായ കൊച്ചു മിടുക്കൻ. ശനിയാഴ്ച നേപ്പാളിൽ ആരംഭിക്കുന്ന അണ്ട൪ 16 സാഫ് ഫുട്ബാൾ ടൂ൪ണമെൻറിൽ ഹാസിൽ ഇന്ത്യൻ ടീമിലെ ഏക മലയാളിയായി പന്ത് തട്ടാനിറങ്ങും.
കാൽപ്പന്ത് കളിയെ എല്ലാമായി കൊണ്ടു നടക്കുന്ന ഹാസിലിനെ അവൻെറ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് വീട്ടുകാ൪. ഫുട്ബാളിനെ സ്നേഹിക്കുന്ന കുടുംബത്തിലെ ഇളംതലമുറക്കാരൻെറ കളിക്കമ്പം നന്നേ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതിനാൽ എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട് അവ൪. കഴിഞ്ഞ കുറെ നാളായി കൊച്ചിയിലും മുംബൈയിലും കൊൽക്കത്തയിലും ജപ്പാനിലും നേപ്പാളിലുമൊക്കെയായി കഴിയുന്ന ഹാസിൽ ഇക്കുറി ചെറിയ പെരുന്നാളിനും വീട്ടിലുണ്ടാവില്ല. നേപ്പാളിൽ നിന്ന് കൊൽക്കത്തക്ക് തന്നെ മടങ്ങാനാണ് പരിപാടിയെന്ന് ഉമ്മ ഹാജറ മാധ്യമത്തോട് പറഞ്ഞു.
ഏതാനും മാസങ്ങൾ മാത്രമേ ക്ളാസിലിരിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും എറണാകുളം തേവര സേക്രഡ് ഹാ൪ട്ട് സ്കൂളിൽനിന്ന് മികച്ച മാ൪ക്കോടെ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചു. കൽപകഞ്ചേരി വൊക്കോഷനൽ ഹയ൪സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ സീറ്റാണ് ഹാജറ മകന് എടുത്തുവെച്ചിരിക്കുന്ന പെരുന്നാൾ സമ്മാനം. ഹാസിലിൻെറ അഭാവത്തിൽ അവ൪ പോയി അഡ്മിഷൻ എടുത്തു. കൊൽക്കത്തയിൽ പരിശീലനത്തിലായതിനാൽ സ്കൂൾ അധികൃതരോട് അവനത്തൊൻ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.
വളാഞ്ചേരി സഫ ഇംഗ്ളീഷ് സ്കൂളിലെ പ്രീ പ്രൈമറി വിദ്യാ൪ഥിയായിരിക്കെ തന്നെ കുഞ്ഞുകാലുകൾ കൊണ്ട് പന്തിനെ വരുതിയിലാക്കിയ ഹാസിലിൻെറ കാര്യം വീട്ടുകാ൪ കായികാധ്യാപകൻ ഷൗക്കത്തിനെ ഏൽപ്പിച്ചു. ഇദ്ദേഹത്തിൻെറ ശിക്ഷണത്തിൽ വള൪ന്ന ഹാസിൽ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ സംസ്ഥാന ടീമിൻെറ ഭാഗമായി. ഇതിനിടെയാണ് തേവര എസ്.എച്ചിലെ പരിശീലകനും മുൻ ദേശീയ താരവുമായ സി.സി ജേക്കബിൻെറ ശ്രദ്ധ ഹാസിലിലത്തെുന്നത്. തുട൪ന്ന് ഒമ്പതാം ക്ളാസ് മുതൽ തേവര എസ്.എച്ചിലെ വിദ്യാ൪ഥിയായി.
2012 മേയിൽ നേപ്പാളിൽ നടന്ന എ.എഫ്.സി ഫുട്ബാളിൽ മികവ് കാട്ടിയ ഹാസിലിനെ കൊൽക്കത്ത ഫിഫ അക്കാദമിയിലെടുത്തു. ഇതേ വ൪ഷം ജപ്പാനിലെ ഷിസൂക സാ൪ക് ഫുട്ബാളിലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ഗോളുകൾ നേടി. ബംഗളൂരു മേഖല അക്കാദമിയുടെ താരമാണിപ്പോൾ. ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡ൪ സെസ്ക് ഫാബ്രിഗസാണ് ഇഷ്ടതാരം.
ഹംസയുടെ നാല് മക്കളിൽ ഇളയവനാണ് ഹാസിൽ. സഹോദരങ്ങൾ: ഹസ്ബിയ, ഹൻസിയ, ആദിൽമോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
