സചിനേക്കാള്‍ കേമന്‍ ലാറ -പോണ്ടിങ്
text_fieldsലണ്ടൻ: ഇന്ത്യയുടെ മാസ്റ്റ൪ ബ്ളാസ്റ്റ൪ സചിൻ ടെണ്ടുൽകറിനെതിരെ ഒളിയമ്പുമായി മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കിപോണ്ടിങ് രംഗത്ത്. ആസ്ട്രേലിയൻ പത്രത്തിലെ അഭിമുഖത്തിനിടെയാണ് സചിനെയും വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറയെയും താരതമ്യം ചെയ്ത് പോണ്ടിങ്ങിൻെറ പരാമ൪ശം. ‘ലാറയാണ് സചിനേക്കാൾ കേമൻ. ഇരുവരും രണ്ട് തലത്തിലുള്ള ബാറ്റ്സ്മാന്മാരാണ്. പല മത്സരങ്ങളുടെ തലേദിവസങ്ങളിലും എൻെറ ഉറക്കം നശിച്ചത് അടുത്തദിവസം ലാറയെ എങ്ങനെ മെരുക്കുമെന്നത് ആലോചിച്ചാണ്. ക്രീസിൽ സചിൻ എത്രനേരം നിന്നാലും കളി പിടിച്ചു നി൪ത്താം. എന്നാൽ, ലാറ ഒന്നര മണിക്കൂ൪ ക്രീസിൽ നിന്നാൽ മത്സരം അദ്ദേഹത്തിൻെറ വരുതിയിലായിമാറും. സെഞ്ച്വറികളുടെ എണ്ണത്തിലല്ല. കളിയും പരമ്പരയും ജയിക്കുന്നതിലാണ് കാര്യം’ -പോണ്ടിങ് തുറന്നടിച്ചു. ആഷസ് പരമ്പരയിൽ ആസ്ട്രേലിയ 2-1ന് ജയിക്കുമെന്നും മുൻ ഓസീസ് ക്യാപ്റ്റൻ പ്രവചിച്ചു. ആദ്യ മത്സരത്തിലെ തോൽവി പരമ്പരയെ ബാധിക്കില്ല. കഠിനാധ്വാനത്തിലൂടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. കുറേ ചെറുപ്പക്കാരായ കളിക്കാരുള്ളതാണ് ടീമിൻെറ മികവ്. ലോഡ്സിൽ അവ൪ താളം കണ്ടത്തെും -പോണ്ടിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
