ഖത്തര്‍ ലോകകപ്പ് ശീതകാലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടും -ബ്ളാറ്റര്‍
text_fieldsവിയന: കടുത്ത ചൂട് ഭീഷണിയായ 2022 ഖത്ത൪ ലോകകപ്പ് ഫുട്ബാൾ ശീതകാലത്തേക്ക് മാറ്റാനുള്ള സാധ്യത തേടി ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്റ൪. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തുന്ന ലോകകപ്പ് ഖത്തറിലെ സാഹചര്യങ്ങൾ പരിഗണിച്ച് ശീതകാലത്തേക്ക് മാറ്റാൻ ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് ആവശ്യപ്പെടുമെന്ന് ബ്ളാറ്റ൪ ഓസ്ട്രിയയിൽ അറിയിച്ചു. ലോകകപ്പ് നടക്കുന്ന മാസങ്ങളിൽ 50 ഡിഗ്രിക്കു മുകളിൽ ചൂടനുഭവപ്പെടുന്ന ഖത്തറിൽ കളിക്കാനാവില്ളെന്ന ആശങ്കയുമായി വിവിധ അസോസിയേഷനുകളും കളിക്കാരും രംഗത്തത്തെിയതോടെയാണ് ശീതകാല ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് ച൪ച്ച ഉയ൪ന്നത്. യുവേഫ പ്രസിഡൻറ് മിഷേൽ പ്ളാറ്റീനിയും, ഖത്ത൪ 2022 ലോകകപ്പ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ബ്ളാറ്ററും ശീതകാല ലോകകപ്പെന്ന പരിഹാരവുമായി രംഗത്തത്തെിയത്. ഇക്കാര്യം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ആവശ്യപ്പെടുമെന്ന് ബ്ളാറ്റ൪ പറഞ്ഞു.
അതേസമയം, ലോകകപ്പ് സമയം മാറ്റുന്നത് യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ മൂന്ന് സീസണുകളുടെ സമയക്രമത്തെ അട്ടിമറിക്കും. ഫിഫയുടെ നീക്കത്തിനെതിരെ വിമ൪ശവുമായി ബുണ്ടസ് ലീഗ, ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് തുടങ്ങിയ യൂറോപ്യൻ ലീഗ് അധികൃത൪ രംഗത്തത്തെിയിട്ടുണ്ട്. 2022 ലോകകപ്പ് വേദിക്കുവേണ്ടി രംഗത്തുണ്ടായിരുന്ന ഇംഗ്ളണ്ടും ഫിഫ നീക്കത്തെ വിമ൪ശിച്ചു. വേദി ഖത്തറിൽനിന്നും മാറ്റാനാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
