ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു
text_fieldsതിരുവനന്തപുരം: ലാവലിൻ കേസിൽ കുറ്റപത്രം രണ്ടായി വിഭജിച്ചു. ഹൈകോടതി ഉത്തരവിനെ തുട൪ന്ന് തിരുവനന്തപുരം സി.ബി. ഐ കോടതിയുടേതാണ് തീരുമാനം. കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ ഹരജി പരിഗണിച്ച് ഹൈകോടതി അനുമതി നൽകുകയായിരുന്നു.
കുറ്റപത്രത്തിൽ ആകെ ഒമ്പത് പ്രതികൾ ആണ് ഉള്ളത്. ഇതിൽ ഏഴാംപ്രതിയാണ് പിണറായി വിജയൻ. ലാവലിൽ കമ്പനിയെയും കമ്പനി പ്രതിനിധിയെയും ഇതിൽ നിന്ന് ഒഴിവാക്കി. പിണറായി ഉൾപ്പെടെ മറ്റ് ആറ് പ്രതികൾക്കെതിരായ കുറ്റപത്രത്തിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.
ഇതിനിടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ വിടുതൽ ഹരജി സമ൪പിക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരത്തെ മൂന്നുപ്രതികൾ വിടുതൽ ഹരജി സമ൪പിച്ചിരുന്നു. ഇതുൾപ്പെടെ നാലു ഹരജികൾ ഈ മാസം 31 ന് സി.ബി.ഐ കോടതി പരിഗണിക്കും. 2009ൽ ആണ് കേസിൽ കുറ്റപത്രം സമ൪പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.