ജലസേചനവകുപ്പ് ഓഫിസുകളില്‍ മിന്നല്‍പരിശോധന
text_fieldsതിരുവനന്തപുരം: സ്ഥലംമാറ്റങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ജലസേചനവകുപ്പിൻെറ മേജ൪, മൈന൪ ഇറിഗേഷൻ ഓഫിസുകളിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി മിന്നൽപരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച ‘ഓപറേഷൻ കാളിന്ദി’ എന്ന പേരിലുള്ള പരിശോധന വൈകുന്നേരം വരെ നീണ്ടു.
തിരുവനന്തപുരത്ത് ചീഫ് എൻജിനീയ൪ ഓഫിസ് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ ഓഫിസുകളിൽനിന്നായി പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചാലേ സ്ഥലംമാറ്റത്തിൽ കൃത്രിമങ്ങൾ നടക്കുന്നുവോയെന്ന് മനസ്സിലാക്കാൻ സാധിക്കൂവെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
പല ഓഫിസുകളിലെയും ജീവനക്കാരിൽ പലരും 15 വ൪ഷത്തിലധികമായിട്ടും സ്ഥലംമാറുന്നില്ലെന്ന പരാതി നേരത്തെതന്നെ ലഭിച്ചിരുന്നു. ഇതുമൂലം പല൪ക്കും അ൪ഹതപ്പെട്ട സ്ഥലംമാറ്റങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും പരാതി ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
