കുവൈത്ത് സിറ്റി: ഇഖാമ നിയമ ലംഘനം നടത്തിയ 16 പേരെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടികൂടി.
അഹ്മദി ഗവ൪ണറേറ്ററിലെ സൂ൪, നുവൈസീബ്, ഖൈറുവാൻ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിടിയിലയവ൪ക്ക് കുവൈത്തിൽ താമസിക്കുന്നതിനുള്ള രേഖകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരെയും ഇവരുടെ സ്പോൺസ൪മാരെയും ചോദ്യം ചെയ്തുവരികയാണ്.