മണിപ്പാല്‍ കൂട്ട ബലാത്സംഗം: പ്രതികളുടെ റിമാന്‍ഡ് നീട്ടി
text_fieldsമംഗലാപുരം: മണിപ്പാലിൽ മലയാളി മെഡിക്കൽ വിദ്യാ൪ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ അഞ്ച് പ്രതികളെയും കോടതി 15 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ യോഗീഷ്, ഹരിപ്രസാദ്, ആനന്ദ് എന്നിവരെ ഷിമോഗ ജയിലിലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പ്രതികളായ ബാലചന്ദ്ര, ഹരീന്ദ്രനാരായണ എന്നിവരെ ഹിരിയഡുക്ക ജയിലിലേക്കും മാറ്റി.
റിമാൻഡ് കാലാവധി തിങ്കളാഴ്ച പൂ൪ത്തിയായതിനെ തുട൪ന്ന് ഉഡുപ്പി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരുടെയും റിമാൻഡ് കാലാവധി 15 ദിവസത്തേക്കുകൂടി നിട്ടുകയായിരുന്നു.
ജൂൺ 20 നാണ് മണിപ്പാലിൽ മലയാളിയായ എം.ബി.ബി.എസ് വിദ്യാ൪ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിലെ പ്രതികളെ അന്വേഷണസംഘം ജൂലൈ 27 നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പാലിൽ വിദ്യാ൪ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ തുട൪ന്ന് യൂനിവേഴ്സിറ്റി അധികൃതരും ജില്ലാ ഭരണകൂടവും സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായുള്ള പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. കാമ്പസിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ സെക്യൂരിറ്റി സംവിധാനത്തോടെയുള്ള ഗേറ്റിൻെറ നി൪മാണം ആരംഭിച്ചു. നഗരത്തിൽ അനധികൃത ഓട്ടോ സ൪വീസുകൾ നടത്തുന്നത് ജില്ലാ ഭരണകൂടം പരിശോധിച്ചുവരികയാണ്. ഓട്ടോ ഡ്രൈവ൪മാ൪ക്ക് ഐഡൻറിറ്റി കാ൪ഡ് നൽകുന്നതിനുള്ള പ്രാരംഭനടപടികളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
