രാജമ്മാളിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാന്‍ മാറ്റി
text_fieldsകൊച്ചി: സോളാ൪ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണൻെറ അമ്മ രാജമ്മാളിൻെറ മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി വിധിപറയാൻ മാറ്റി. ഹരജിക്കാരുടേയും സ൪ക്കാറിൻേറയും വാദം പൂ൪ത്തിയാക്കിയാണ് ജസ്റ്റിസ് എസ്. എസ്. സതീശചന്ദ്രൻ ഹരജി വിധിപറയാൻ മാറ്റിയത്.
മകൻെറ ഭാര്യയെ കൊലചെയ്തതിന് കൂട്ടുനിന്ന പ്രതിയെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സ൪ക്കാ൪ കോടതിയെ അറിയിച്ചു. മരിച്ച രശ്മിയുടെ മൂന്നര വയസ്സുകാരനായ മകൻെറ മൊഴി ഹരജിക്കാരിയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമാക്കുന്നതാണ്. രശ്മിയെ ആശുപത്രിയിലത്തെിച്ചയുടൻ ഇവ൪ അവിടെനിന്ന് സ്ഥലം വിട്ടതായി ഡ്രൈവറുൾപ്പെടെയുള്ളവരുടെ മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂ൪ ജാമ്യം അനുവദിക്കരുതെന്ന് ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി കോടതിയെ അറിയിച്ചു.
തുട൪ന്ന് ഹരജി വിധിപറയാനായി മാറ്റുകയായിരുന്നു. മുൻകൂ൪ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്നത് അറസ്റ്റിന് തടസ്സമാവില്ളെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ബിജുവിൻെറ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസായ കൊട്ടാരക്കര കലയപുരം കുളക്കട രാജംവില്ലയിൽ രാജമ്മാൾ മുൻകൂ൪ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
