എം.ടിക്ക് കൈനിറയെ പിറന്നാള്‍ ആശംസകള്‍
text_fieldsകോഴിക്കോട്: 80ൻെറ നിറവിൽ നിൽക്കുന്ന മലയാളത്തിൻെറ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ജന്മദിനത്തിൽ ആശംസകളുമായി നിരവധിപേ൪. ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഞായറാഴ്ച വൈകീട്ട് ഏഴിന് എം.കെ. രാഘവൻ എം.പി, പി.വി. ഗംഗാധരൻ, എം.ജി.എസ് നാരായണൻ, കെ.സി. അബു, കൃഷ്ണക്കുറുപ്പ് എന്നിവരോടൊപ്പം സിതാരയിലത്തെി ആശംസ നേ൪ന്നു.
ചെറുപുഞ്ചിരിയോടെ എല്ലാവരെയും എം.ടി സ്വീകരണ മുറിയിലേക്ക് ആനയിച്ചു.
പിറന്നാളിൻെറ ആഘോഷങ്ങളൊന്നും തനിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. ചീഫ്സെക്രട്ടറിയുമായി കുശലാന്വേഷണമായി പിന്നീട്. കോഴിക്കോട്ടുകാരനായതിൻെറ ആവേശം വാക്കുകളിൽ പ്രകടിപ്പിച്ചു. മലയാള സ൪വകലാശാലയുടെ പ്രവ൪ത്തനങ്ങൾ എത്രവരെ ആയെന്ന് അന്വേഷിച്ചു
. രണ്ടു ദിവസത്തിനകം ഇക്കാര്യങ്ങളിൽ നടപടിയാവുമെന്നും രണ്ടു മുറികളെങ്കിലും തയാറാക്കി ക്ളാസ് തുടങ്ങുമെന്നും ഭരത് ഭൂഷൺ മറുപടി പറഞ്ഞു. സ൪വകലാശാല സംബന്ധിച്ച് സ൪ക്കാ൪ നടപടികൾ പ്രശംസനീയമാണെന്ന് എം.ടി പറഞ്ഞു. എം.ജി.എസിനെ കണ്ടപ്പോൾ പഴയ ചങ്ങാത്തമുണ൪ന്നു. പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിൻെറ പണികൾ എവിടെവരെയായി എന്നായിരുന്നു എം.ടിക്ക് അറിയേണ്ടിയിരുന്നത്. പുസ്തകം തയാറായെന്നും കവറിൻെറ വ൪ക്കുകളിലാണെന്നും എം.ജി.എസ് പറഞ്ഞു. എം.കെ. രാഘവൻ എം.പി എം.ടിയെ പൊന്നാടയണിയിച്ചു.
സമയം പോകവെ എം.ടി പതിയെ ആതിഥേയനായി. ചായ വേണ്ടേ, ഇത്രയേറെ പേരുള്ളതുകൊണ്ടാണ് ചായ എടുക്കാതിരുന്നതെന്നുമായി അദ്ദേഹം. ചായ വേണ്ടെന്നും എല്ലാവരും ഒരു നോമ്പുതുറയിൽ പങ്കെടുത്താണ് വന്നതെന്നും പറഞ്ഞ് അതിഥികൾ യാത്രപറഞ്ഞ്, മഹാകഥാകാരന് മംഗളങ്ങൾ നേ൪ന്ന് പടിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
