ബാങ്കുകളുടെ ഓഹരികള്‍ ടാറ്റ വാങ്ങിക്കൂട്ടുന്നു
text_fieldsന്യൂദൽഹി: ബാങ്കുകളുടെയും ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങളുടെയും ഓഹരികൾ ടാറ്റ സ്വന്തമാക്കുന്നു. ഇന്ത്യയിലെ വൻകിട സ്വകാര്യ ബാങ്കുകളുടേതുൾപ്പെടെ 24 ധനകാര്യ സ്ഥാപനങ്ങളിൽ ടാറ്റ ഓഹരി പങ്കാളിത്തം നേടിക്കഴിഞ്ഞു.ടാറ്റാ ഇൻവെസ്റ്റ്മെൻറ് കോ൪പറേഷൻ ലിമിറ്റഡിൻെറ പേരിലാണ് ഓഹരികൾ വാങ്ങുന്നത്. കമ്പനിയുടെ പുതിയ വാ൪ഷിക റിപ്പോ൪ട്ട് പ്രകാരം ബാങ്കുകളിലെ നിക്ഷേപം കഴിഞ്ഞവ൪ഷം 157 കോടിയിൽനിന്ന് 183 കോടിയായി ഉയ൪ന്നു.
ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളിൽ മുൻവ൪ഷം തന്നെ കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞവ൪ഷം ജമ്മു-കശ്മീ൪ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, സൗത് ഇന്ത്യൻ ബാങ്ക് എന്നിവയിലും ഓഹരി നിക്ഷേപം നടത്തി. കഴിഞ്ഞവ൪ഷം ഓഹരി വിറ്റ ഏക ബാങ്കായ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ നല്ല പങ്കും ടാറ്റ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
