മോഡിയുടെ പരാമര്‍ശം വര്‍ഗീയം -മായാവതി
text_fieldsന്യൂദൽഹി: 2002ൽ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരെ പട്ടിക്കുട്ടിയോട് താരതമ്യം ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പരാമ൪ശം യുക്തിഹീനവും വ൪ഗീയവുമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
മോഡി ആദ്യം ഇന്ത്യൻ ഭരണഘടന പഠിക്കണമെന്നും ഹിന്ദുത്വമല്ല, മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാനമെന്നും അവ൪ അഭിപ്രായപ്പെട്ടു. മോഡിയുടെ പരാമ൪ശത്തെ ന്യായീകരിച്ച സ്വന്തം എം.പിയെ പാ൪ട്ടിയിൽനിന്ന് പുറത്താക്കുമെന്ന് മായാവതി മുന്നറിയിപ്പ് നൽകി. ബി.എസ്.പി എം.പി വിജയ് ബഹാദൂ൪ സിങ്ങിനാണ് മായാവതി മുന്നറിയിപ്പ് നൽകിയത്. അടുത്ത പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ല എന്നുകണ്ടാണ് വിജയ് ബഹാദൂ൪ സിങ് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. സിങ്ങിൻെറ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്ന് പറഞ്ഞ മായാവതി പാ൪ട്ടി അദ്ദേഹത്തോട് യോജിക്കുന്നില്ളെന്നും കൂട്ടിച്ചേ൪ത്തു.
ബി.ജെ.പിയെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ആ൪.എസ്.എസ്, വി.എച്ച.്പി, ബജ്രംഗ്ദൾ എന്നീ മതസംഘടനകളെ നിരോധിക്കണമെന്ന് മായാവതി കോടതികളോട് ആവശ്യപ്പെട്ടു. ജാതിയുടെ പേരിൽ റാലികൾ സംഘടിപ്പിക്കുന്നതിന് താൽക്കാലിക വിലക്ക് ഏ൪പ്പെടുത്തിയ ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവ൪. ബി.ജെ.പിയുടെ നയങ്ങളെക്കുറിച്ചും പ്രധാനമന്ത്രിസ്ഥാനാ൪ഥിയെക്കുറിച്ചും തീരുമാനമെടുക്കുന്നത് ഈ മത സംഘടനകളാണെന്നും മായാവതി കുറ്റപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കല്ല, എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് തങ്ങൾ ഇത്തരം റാലികൾ സംഘടിപ്പിക്കുന്നതെന്ന് മായാവതി അവകാശപ്പെട്ടു. എല്ലാ ജാതി സമുദായങ്ങൾക്കിടയിലും റാലികൾ നടത്താനുള്ള പരിപാടിയുമായി പാ൪ട്ടി മുന്നോട്ടുപോകുമെന്നും മായാവതി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
