പോഗ്ബ മികച്ച താരം; സുവര്‍ണബൂട്ട് അസീഫുവക്ക്
text_fieldsഇസ്തംബൂൾ:ഫ്രാൻസിൻെറ കിരീടമോഹങ്ങളെ മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ പോൾ പോഗ്ബയാണ് ടൂ൪ണമെൻറിലെ മികച്ചതാരത്തിനുള്ള സുവ൪ണ പന്ത് സ്വന്തമാക്കിയത്. നല്ല ഉയരവും വേഗവും സ്വന്തമായുള്ള ഈ യുവൻറസ് താരം, കളിയുടെ ഗതി നി൪ണയിക്കാനും ഗുണപരമായി സ്വാധീനിക്കാനും മിടുക്കു കാട്ടി. ടീമംഗങ്ങളെ മുഴുവൻ ഒറ്റക്കെട്ടായി നയിച്ച് മാതൃകാ നായകൻ കൂടിയായി മാറി ഈ ഇരുപതുകാരൻ. ഉറുഗ്വായിയുടെ 19കാരനായ ഫോ൪വേഡ് നികോളാസ് ലോപസാണ് രണ്ടാമത്തെ മികച്ച താരത്തിനുള്ള വെള്ളിപ്പന്ത് നേടിയത്. ഇറ്റാലിയൻ ലീഗിൽ എ.എസ്.റോമക്കു വേണ്ടിയാണ് ലോപസ് ബൂട്ടുകെട്ടുന്നത്. ഘാനയുടെ ക്ളിഫോ൪ഡ് അബോയഗ്യേയാണ് മൂന്നാം സ്ഥാനക്കാരനുള്ള വെങ്കലപ്പന്തിന് അ൪ഹനായത്. നാലു ഗോളിലേക്ക് ഈ 18കാരൻ ചരടു വലിച്ചിരുന്നു.
ടോപ്സ്കോറ൪ക്കുള്ള ഗോൾഡൻ ബൂട്ട് ഘാനയുടെ എബനേസ൪ അസീഫുവക്കാണ്. ആറു ഗോളുകളാണ് ടൂ൪ണമെൻറിൽ അസീഫുവയുടെ സമ്പാദ്യം. അമേരിക്കക്കെതിരെ ഗ്രൂപ് ഘട്ടത്തിൽ രണ്ടു ഗോളടിച്ച താരം, പ്രീക്വാ൪ട്ടറിൽ ചിലിക്കെതിരെ രണ്ടു ഗോളുമടിച്ച് മികവുകാട്ടി സെമിയിൽ ഫ്രാൻസിനെതിരെയും പിന്നീട് ഇറാഖിനെതിരെയും ലക്ഷ്യം കണ്ടു.
അഞ്ചു ഗോളടിക്കുകയും രണ്ടു ഗോളിന് ചരടുവലിക്കുകയും ചെയ്ത പോ൪ചുഗൽ താരം ബ്രുമ രണ്ടാമത്തെ ഗോൾവേട്ടക്കാരുള്ള സിൽബ൪ ബൂട്ടിന് ഉടമയായി. സ്പോ൪ട്ടിങ് ലിസ്ബൺ താരമായ ബ്രുമയുടെ ഇഷ്ടതാരം നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ചുഗോൾ നേടുകയും ഒരു ഗോളിന് ചരടു വലിക്കുകയും ചെയ്ത സ്പെയിനിൻെറ ജെസെക്കാണ് വെങ്കലബൂട്ട്.
മികച്ച ഗോളിയായി ഉറുഗ്വായിയുടെ ഗ്വില്ല൪മോ ഡി അമോറെസ് തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിനാണ് ഫിഫ ഫെയ൪ പ്ളേ അവാ൪ഡ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
