Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅണ്ടര്‍ 20 ലോകകപ്പ് ...

അണ്ടര്‍ 20 ലോകകപ്പ് ഫ്രാന്‍സിന്

text_fields
bookmark_border
അണ്ടര്‍ 20 ലോകകപ്പ്  ഫ്രാന്‍സിന്
cancel

ഇസ്തംബൂൾ (തു൪ക്കി): അൽഫോൻസ് ആറിയോളയുടെ കൃത്യമായ രണ്ടു ഡൈവുകളിൽ ഫ്രാൻസ് പുതിയ വീരചരിതമെഴുതി. കൊച്ചുലോകകപ്പിലെ വമ്പൻ കിരീടമെന്ന ഫ്രഞ്ച് ഫുട്ബാളിൻെറ സ്വപ്നം ഇതാദ്യമായി ഇസ്തംബൂളിലെ അലി സമി അറീനയിൽ സാക്ഷാത്കൃതമാവുമ്പോൾ ആറിയോളയായിരുന്നു താരം. ഇരുനിരയും ജാഗ്രത പുല൪ത്തിയ കലാശക്കളിയിൽ 120 മിനിറ്റും പൊരുതിക്കളിച്ച ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് കീഴടക്കി ചരിത്രത്തിലാദ്യമായി അണ്ട൪ 20 ലോകകപ്പിൽ മുത്തമിടാൻ ഫ്രാൻസിന് കരുത്തുപക൪ന്നത് ഗോളി ആറിയോളയുടെ മികവായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും ഗോൾരഹിത സമനില പാലിച്ച ശേഷം വിധി ടൈബ്രേക്കറിലത്തെിയപ്പോൾ ഉറുഗ്വായിയുടെ ആദ്യ രണ്ടു കിക്കുകളും തടഞ്ഞിട്ടാണ് ആറിയോള ലോകകപ്പിൽ കൈയത്തെിപ്പിടിച്ചത്.
ഇതോടെ ഫിഫയുടെ എല്ലാ ടൂ൪ണമെൻറുകളിലും (ഇലവൻസ്) ജയിച്ച ആദ്യടീമെന്ന വിശേഷണമാണ് ഫ്രാൻസിനെ തേടിയത്തെിയത്. 1998 ലോകകപ്പ് നേടിയ ടീം 2001ലും 2003ലും കോൺഫെഡറേഷൻസ് കപ്പ് സ്വന്തമാക്കിയിരുന്നു. 2001ൽ ഫിഫ അണ്ട൪ 17 ലോകകപ്പ് നേടിയതിന് മുമ്പ് 1984ൽ ഒളിമ്പിക് സ്വ൪ണമെഡലിൽ മുത്തമിട്ടിരുന്നു.
മത്സരത്തിൽ ഫ്രാൻസ് ആധിപത്യം പുല൪ത്തിയെങ്കിലും അവസരങ്ങളേറെ തുറന്നെടുത്തത് ഉറുഗ്വായിയായിരുന്നു. ഫ്രഞ്ചു നായകൻ പോൾ പോഗ്ബ ഉറുഗ്വായ് ഗോളി ഗ്വില്ല൪മോ ഡി അമോറെസിനെ പരീക്ഷിച്ച് തുടങ്ങിയപ്പോൾ മറുവശത്ത് നിക്കോളാസ് ലോപസിൻെറ ഷോട്ട് ആറിയോളയും തടഞ്ഞിട്ടു. 20ാം മിനിറ്റിൽ മുഹമ്മദു സ൪റിൻെറ പിഴവിൽ പന്തെടുത്ത് ലോപസ് നടത്തിയ നീക്കം കാലുകൊണ്ടാണ് പാരിസ് സെൻറ് ജെ൪മെയ്ൻ ഗോളിയായ ആറിയോള കഷ്ടിച്ച് തടഞ്ഞിട്ടത്. ഗോൾ വഴങ്ങാതിരിക്കുകയെന്നതിന് ഇരുടീമും ശ്രദ്ധ പുല൪ത്തിയപ്പോൾ ആദ്യപകുതിയിൽ ആവേശനിമിഷങ്ങൾ കുറവായിരുന്നു.
ഇടവളേക്കുശേഷം ഫ്രഞ്ച് നിരയിൽ അലെക്സി ബോസെറ്റിയും ഉറുഗ്വായ് ടീമിൽ ഫെലിപ് അവെനാറ്റിയും നടത്തിയ നീക്കങ്ങൾ ഗോളിലത്തെിയില്ല. അവസാന ഘട്ടത്തിൽ വിജയഗോൾ ലക്ഷ്യമിട്ട് ഇരു ടീമും കയറിക്കളിച്ചപ്പോൾ കളി ചൂടുപിടിച്ചു. ജോ൪ഡൻ വെറെറ്റൂട്ടിൻെറ ഷോട്ട് ആയാസകരമായി ഗതിമാറ്റിയ ഡി അമോറെസ് കോ൪ണ൪ കിക്കിൽ ബോസെറ്റിയുടെ നീക്കവും തടഞ്ഞു. ഇരുടീമും അതീവജാഗ്രത പുല൪ത്തിയപ്പോൾ എക്സ്ട്രാടൈമിലും രണ്ടും കൽപിച്ച ആക്രമണങ്ങൾ കണ്ടില്ല.
ഒടുവിൽ ഷൂട്ടൗട്ടിൽ പോഗ്ബ ഫ്രാൻസിൻെറ ആദ്യകിക്ക് ലക്ഷ്യത്തിലത്തെിച്ചപ്പോൾ ഉറുഗ്വായിയുടെ എമിലിയാനോ വെലാസ്ക്വേസിൻെറ ഷോട്ട് ആറിയോള തടഞ്ഞു. ഫ്രഞ്ച് നിരയിൽ വെറെറ്റൂട്ടിൻെറ കിക്കും കൃത്യമായി വലയിലത്തെി. തെക്കനമേരിക്കൻ ടീമിൻെറ രണ്ടാം കിക്കെടുത്ത ജോ൪ജിയൻ ഡി അരാസ്കെറ്റയും ആറിയോളയുടെ മിടുക്കിനു മുന്നിൽ നമിച്ചതോടെ ഫ്രാൻസിൻെറ കിരീടസ്വപ്നങ്ങൾക്ക് നിറമേറി.
എൻഗാൻഡോയും പിന്നീട് ഉറുഗ്വായിയുടെ ലൂകാസ് ഒലാസയും വല കുലുക്കിയതോടെ 3-1. നി൪ണായക കിക്ക് ദിമിത്രി ഫൗൾക്വീയ൪ വലയിലേക്കടിച്ചു കയറ്റിയതോടെ ഫ്രാൻസിന് യുവലോകകപ്പിൻെറ തിളക്കവുമായി.

ഇറാഖിനെ വീഴ്ത്തി ഘാന മൂന്നാമത്

ടൂ൪ണമെൻറിൻെറ ടീമായി മാറിയ ഇറാഖിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കൊമ്പുകുത്തിച്ച് ഘാന മൂന്നാം സ്ഥാനത്തിന് അ൪ഹരായി. ജോസഫ് അറ്റാമാ, എബനേസ൪ അഫീസുവ, ഫ്രാങ്ക് അകീംപോങ് എന്നിവരാണ് ഇറാഖി വലയിലേക്ക് നിറയൊഴിച്ചത്. സെമിഫൈനലിൽ ഉറുഗ്വായിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവു പറഞ്ഞ ഇറാഖ് ക്വാ൪ട്ടറിൽ ദക്ഷിണ കൊറിയയെ കീഴടക്കിയത് ഷൂട്ടൗട്ടിലായിരുന്നു. ഘാനക്കെതിരെയും ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ചെങ്കിലും മത്സരഗതിക്കെതിരെ വഴങ്ങിയ ഗോളുകൾ നി൪ണായകമായി. 35ാം മിനിറ്റിൽ കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്ത് ആഫ്രിക്കക്കാരെ അറ്റാമാ മുന്നിലത്തെിച്ചപ്പോൾ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് അഫീസുവ ലീഡുയ൪ത്തിയത്.
ഇടവേളക്കുശേഷം അലി ഫായിസ്, അലി അദ്നാൽ, അബ്ദുൽ ഹുസൈൻ എന്നിവരിലൂടെ ഇറാഖിന് സുവ൪ണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. കളി തീരാൻ 12 മിനിറ്റ് ബാക്കിയിരിക്കേയാണ് ക്ളിഫോ൪ഡ് അബോയഗ്യേയുടെ ത്രൂബാൾ പിടിച്ചെടുത്ത് അകീംപോങ് ഇറാഖ് പ്രതിരോധം പിള൪ന്ന് വെടിയുതി൪ത്തത്. 2004 ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയ ഇറാഖിന് മൂന്നാമതത്തെിയിരുന്നെങ്കിൽ തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കാൻ കഴിയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story