പറക്കും സിങ്ങിന്റെ ജീവിതം കാണാന്‍ ഉഷയെത്തി
text_fieldsകോഴിക്കോട്: ട്രാക്കുകളിൽ തീപട൪ത്തിയ പറക്കും സിങ് മിൽഖാസിങ്ങിൻെറ ജീവിതകഥയറിയാൻ ഇന്ത്യയുടെ പയ്യോളി എക്സ്പ്രസ് പി.ടി. ഉഷ എത്തി. മിൽഖാ സിങ്ങിൻെറ ജീവിതം പ്രമേയമാക്കി രാഗേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ഭാഗ് മിൽക്കാ ഭാഗ് കാണാൻ ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് ക്രൗൺ തിയറ്ററിലാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ വിദ്യാ൪ഥികളോടൊപ്പം പി.ടി. ഉഷയെത്തിയത്. ഭ൪ത്താവ് ശ്രീനിവാസൻ, ഏഷ്യൻ മെഡൽ ജേതാവും ശിഷ്യയുമായ ടിൻറു ലൂക്ക എന്നിവരും അത്ലറ്റിക് സ്കൂളിലെ ജീവനക്കാരും കൂടെയുണ്ടായിരുന്നു. ജയിക്കാൻ വേണ്ടിയുള്ള ഒരു അത്ലറ്റിൻെറ അ൪പ്പണത്തിൻെറ കഥയാണ് സിനിമയെന്ന് ഉഷ പറഞ്ഞു. ഇന്നത്തെ കായിക താരങ്ങൾക്ക് ഇല്ലാത്ത ഗുണമാണിത്.
സിനിമ കാണവെ പലപ്പോഴും തൻെറ ജീവിതത്തിലേക്ക് ഓ൪മകൾ കടന്നുപോയി. കഷ്ടപ്പാടുകളും അവഗണനയുമെല്ലാം തന്നെപ്പോലെ തന്നെ മിൽഖയും അനുഭവിച്ചു. അദ്ദേഹവുമായി ഏറെ വ്യക്തി ബന്ധമുണ്ടായിരുന്നു. ചണ്ഡിഗഢിൽ മിൽഖയുടെ വീട്ടിൽ പോയിട്ടുണ്ട്. 1960ലെ മെൽബൺ ഒളിമ്പിക്സിൽ താൻ ജയിച്ച സ്ഥലം കാണാൻ വ൪ഷങ്ങൾക്ക് മുമ്പ് മിൽക്ക പോയപ്പോൾ താനും കൂടെയുണ്ടായിരുന്നു.
ഓരോ ഓട്ടക്കാരും ഓട്ടത്തിൻെറ തുടക്കത്തിന് എടുക്കുന്ന രീതികൾ പലതാണ്. ഇത് സിനിമയിൽ നന്നായി കാണിച്ചിട്ടുണ്ട്.
കുട്ടികൾക്കും സിനിമ ഏറെ ഇഷ്ടപ്പെട്ടതായും യഥാ൪ഥ ജീവിതം പോലെ അവ൪ ആസ്വദിച്ചതായും ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
