കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്: ഹോണ്ടുറസ്, പനാമ ക്വാര്‍ട്ടറില്‍
text_fieldsമിയാമി: ഹോണ്ടുറസും പനാമയും കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൻെറ ക്വാ൪ട്ട൪ ഫൈനലിൽ ഇടം നേടി. ഗ്രൂപ് ‘ബി’യിലെ മത്സരത്തിൽ എൽസാൽവദോറിനെതിരെ നേടിയ ജയവുമായാണ് ഹോണ്ടുറസ് നേരത്തെ തന്നെ ക്വാ൪ട്ടറിൽ ഇടം നേടിയത്. ആദ്യ മത്സരത്തിൽ ഹെയ്തിയെ 2-0ത്തിന് തോൽപിച്ചിരുന്നു. കളിയുടെ ഇഞ്ച്വറി ടൈമിൽ ജോ൪ക് കാ൪ലോസിൽനിന്നും പിറന്ന ഗോളാണ് ഹോണ്ടുറസിന് സാൽവദോറിനെതിരെ വിജയം കുറിച്ചത്. ഗ്രൂപ് ‘എ’യിൽനിന്ന് തുട൪ച്ചയായ രണ്ടാം ജയവുമായാണ് പനാമ ക്വാ൪ട്ടറിൽ ബ൪ത്ത് നേടിയത്. ആദ്യ മത്സരത്തിൽ കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ മെക്സികോയെ 2-1ന് തോൽപിച്ച പനാമ രണ്ടാം മത്സരത്തിൽ മാ൪ടിനക്യൂവിനെ 1-0ത്തിന് തോൽപിച്ചു. കളിയുടെ 85ാം മിനിറ്റിൽ ഗബ്രിയേൽ ടോറസിൻെറ പെനാൽട്ടിയിലൂടെയാണ് പനാമ വിജയ ഗോൾ കുറിച്ചത്. മറ്റൊരു മത്സരത്തിൽ മെക്സികോ കാനഡയെ 2-0ത്തിന് തോൽപിച്ചു. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ചാമ്പ്യന്മാരുടെ ആദ്യ ജയമാണിത്.
ഗ്രൂപ് സിയിൽ ആദ്യ മത്സരങ്ങൾ ജയിച്ച ആതിഥേയരായ അമേരിക്കയും കോസ്റ്ററീകയും ഒപ്പത്തിനൊപ്പമാണ്. ക്യൂബ, ബെലിസെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
