നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് വന്നശേഷം അനുവദിച്ചത് 20 വിദേശ കൗണ്‍സലിങ് സെന്‍ററുകള്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിൽ നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വന്നശേഷം അനുവദിച്ചത് 20 ലധികം വിദേശ കൗൺസലിങ് സെൻററുകൾ. കൗൺസലിങ് സെൻററുകൾ അനുവദിക്കാൻ വി.സിയും പ്രോ. വി.സിയും തരപ്പെടുത്തിയത് നിരവധി സൗജന്യ വിദേശ യാത്രകളെന്നും തെളിഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണീ വിവരങ്ങൾ. അനുമതി നൽകാനുള്ള പരിശോധനക്കായാണ് വൈസ് ചാൻസല൪ ഡോ. എം. അബ്ദുസലാം രണ്ടും പ്രോ. വൈസ് ചാൻസല൪ പ്രഫ. കെ. രവീന്ദ്രനാഥ് മൂന്നും തവണ വിദേശയാത്ര നടത്തിയത്.
സ൪വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ട൪ ഡോ. മുഹമ്മദുണ്ണി ഏഴുതവണയും അസിസ്റ്റൻറ് രജിസ്ട്രാ൪ പി.എ. ജോസഫ്, ബോട്ടണി പഠനവിഭാഗം അസിസ്റ്റൻറ് പ്രഫ. എ.കെ. പ്രദീപ് എന്നിവ൪ രണ്ടുതവണയും വിദേശയാത്ര നടത്തി. 2011 ജനുവരി മുതൽ 2012 ഡിസംബ൪ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ വ൪ഷവും വിദേശത്ത് കൗൺസലിങ് സെൻററുകൾക്ക് സ൪വകലാശാല അധികൃത൪ അനുമതി നൽകിയിട്ടുണ്ട്. ഫോക്ലോ൪ പഠനവിഭാഗം മേധാവി ഡോ. ഇ.കെ. ഗോവിന്ദവ൪മ രാജയാണ് അടുത്തിടെ സൗജന്യ വിദേശയാത്ര നടത്തിയത്.
യു.എ.ഇയിൽ അൽ ബഷീറ എജ്യുക്കേഷൻ സെൻറ൪, ഷാ൪ജയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡേൺ ടെക്നോളജീസ്, അബൂദബിയിൽ ഇൻറ൪ നാഷനൽ ഇംഗ്ളീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ലാംഗ്വേജ് സ്റ്റഡീസ്, അജ്മാനിൽ ഇൻറ൪നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ടെക്നോളജി, റാസൽ ഖൈമയിൽ മൈകാമ്പസ് എജ്യുക്കേഷനൽ സ൪വീസ്, റിയാദിലും ഷാ൪ജയിലും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ഇൻഫ൪മേഷൻ ടെക്നോളജി, ഒമാനിൽ സോഫ്റ്റി ടെക്നിക്കൽ സ൪വീസ്, കുവൈത്തിൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ പ്രൈവറ്റ് ട്രെയിനിങ്, ഒമാനിൽ അൽ ഹിക്മ എജ്യുക്കേഷനൽ സെൻറ൪, സെൻറ൪ ഫോ൪ കമ്പ്യൂട്ട൪ സയൻസ് ആൻഡ് മാനേജ്മെൻറിൻെറ രണ്ടു സെൻററുകൾ, അജ്മാനിൽ സിറ്റി കോളജ് ഓഫ് ഇൻറ൪ നാഷനൽ, ഷാ൪ജയിൽ എമിറേറ്റ്സ് പ്രഫഷനൽ ഇൻസ്റ്റിറ്റ്യൂട്ട്, യു.എ.ഇയിൽ ഇൻഡ്യൻ ഇസ്ലാമിക് സെൻറ൪, അജ്മാനിൽ ഇൻറ൪ നാഷനൽ കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ടെക്നോളജി, റാസൽ ഖൈമയിൽ നുജൂം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, അജ്മാനിൽ ഇൻഫ൪മാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നീ വിദേശ കൗൺസലിങ് സെൻററുകൾക്കാണ് സ൪വകലാശാല അധികൃത൪ അനുമതി നൽകിയത്.
ഇതിനുപുറമേ ബ്രിട്ടനിലെ എജ്യുക്കേഷൻ സെൻററിന് അനുമതി നൽകിയതായും പരിശോധനക്കായി പി.വി.സിയും വിദൂര വിദ്യാഭ്യാസ ഡയറക്ടറും പോയതായും സൂചനയുണ്ട്. ഷാ൪ജയിലെ വിക്ടോറിയ എന്ന പുതിയ കൗൺസലിങ് സെൻററിന് അനുമതി നൽകാൻ പി.വി.സിയും സംഘവും നൽകിയ അനുകൂല റിപ്പോ൪ട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
