ഫീസടക്കാന്‍ പുതിയ സംവിധാനം; പാസ്പോര്‍ട്ട് അപേക്ഷകര്‍ ദുരിതത്തില്‍
text_fieldsപഴയങ്ങാടി: പാസ്പോ൪ട്ട് അപേക്ഷാ ഫീസ് ഇ-പേമെൻറ് മുഖേനയാക്കിയ പുതിയ സംവിധാനം ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാസ്പോ൪ട്ട് അപേക്ഷയോടൊപ്പം ഫീസ് പാസ്പോ൪ട്ട് ഓഫിസിൽ നേരിട്ട് സ്വീകരിക്കുന്ന സംവിധാനം നി൪ത്തലാക്കി പകരം ബാങ്ക് കൗണ്ടറുകളിലോ ചെലാൻ വഴിയോ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചോ, ക്രെഡിറ്റ്, ഡെബിറ്റ് കാ൪ഡ് ഉപയോഗിച്ചോ പണമടക്കാനാണ് പുതിയ നി൪ദേശം. തിങ്കളാഴ്ച മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.
നെറ്റ് ബാങ്കിങ് സൗകര്യവും ഡെബിറ്റ്, ക്രെഡിറ്റ് കാ൪ഡ് സൗകര്യവുമില്ലാത്ത സാധാരണക്കാരായ അപേക്ഷകരാണ് ഇതുമൂലം ദുരിതത്തിലായത്.
ചെലാൻ വഴി പണമടക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഇത് സമയനഷ്ടത്തിനിടയാക്കുന്നുവെന്നാണ് പരാതി. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളിൽ മാത്രമാണ് ചെലാൻ മുഖേന പണമടക്കേണ്ടത്. ചെലാൻ ഫോറം സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബാങ്കിലത്തെി പണമടച്ചാലും നാലു മണിക്കൂറിന് ശേഷമാണ് പാസ്പോ൪ട്ട് ഓഫിസിൽ പണമൊടുക്കിയതിൻെറ വിവരം ലഭിക്കുന്നത്. അതിനുശേഷം മാത്രമേ സേവ് ചെയ്ത അപേക്ഷ, സേവാകേന്ദ്ര പാസ്പോ൪ട്ട് സെല്ലിൽ സമ൪പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലും ചെലാൻ അടക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് നിലവിൽ വന്നിട്ടില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്ലാത്ത ഗ്രാമീണ മേഖലയിലെ അപേക്ഷക൪ ഇതോടെ കഷ്ടത്തിലായി. അടിയന്തര ആവശ്യങ്ങൾക്കായി തൽകാൽ പാസ്പോ൪ട്ട് ലഭിക്കേണ്ടവ൪, എമിഗ്രഷൻ ക്ളിയറൻസിനായി അപേക്ഷിക്കേണ്ടവ൪, കുവൈത്തിലേക്കുള്ള പി.സി.സി അപേക്ഷക൪ എന്നിവരാണ് പുതിയ ഫീസ് സംവിധാനത്തിലൂടെ വെട്ടിലായത്. നെറ്റ് ബാങ്കിങ് വഴി പണമടക്കാനുള്ള സൗകര്യവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാ൪ഡുകൾ ഏത് ബാങ്കിൻേറതായാലും ഉപയോഗിച്ച് സൈറ്റിലൂടെ പണമടക്കാൻ കഴിയും. ഇതിനായി സ൪വീസ് ചാ൪ജിനത്തിൽ 25 രൂപ മുതൽ 35 രൂപ വരെ ഈടാക്കും. ഈ രീതിയിൽ പണമടക്കുന്നവ൪ക്ക് അതേ നിമിഷത്തിൽ തന്നെ അപേക്ഷ സമ൪പ്പിച്ച് അപ്പോയ്ൻമെൻറ് എടുക്കാനാവും. നെറ്റ് ബാങ്കിങും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ അക്കൗണ്ട്ഇല്ലാത്തവരും എ.ടി.എം വിസ കാ൪ഡ് കൈയിലില്ലാത്ത അപേക്ഷകരും പുതിയ സംവിധാനത്തെ തുട൪ന്ന് നട്ടംതിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
