ഊട്ടിയിലെ ഫ്ളോറയുടെ കല്ലറ ബ്രണ്ണന്‍െറ മകളുടേതു തന്നെ -ഡോ. വത്സലന്‍
text_fieldsകണ്ണൂ൪: ഊട്ടിയിലെ ഫ്ളോറ ബ്രണ്ണൻെറ കല്ലറ എഡ്വേ൪ഡ് ബ്രണ്ണൻെറ മകൾ ഫ്ളോറ ബ്രണ്ണൻേറതു തന്നെയെന്ന് ഇതു കണ്ടത്തെിയ ചരിത്രാധ്യാപകൻ ഡോ. എ. വത്സലൻ. ഊട്ടിയിലെ സെൻറ് സ്റ്റീഫൻസ് പള്ളിയിലെരജിസ്റ്ററിൽ ഫ്ളോറയുടെ പേരില്ളെന്നുപറയുന്ന സി.എസ്.ഐ സഭാ പ്രതിനിധി ഡോ. ജി.എസ്. ഫ്രാൻസിസ് വേണ്ടത്ര രേഖകൾ പരിശോധിച്ചില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രണ്ണൻ ക്യാപ്റ്റനായിരുന്നില്ളെന്നും മാസ്റ്റ൪ അറ്റൻഡൻറായിരുന്നുവെന്നും പറയുന്ന സി.എസ്.ഐക്കാ൪, മാസ്റ്റ൪ അറ്റൻഡൻറ് എന്നത് തസ്തികയും ക്യാപ്റ്റൻ എന്നത് റാങ്കുമായിരുന്നുവെന്ന് മനസ്സിലാക്കണമെന്ന് വത്സലൻ രേഖകൾ സഹിതം വിവരിച്ചു.
സെൻറ് സ്റ്റീഫൻസ്പള്ളിയിൽ സൂക്ഷിച്ച രജിസ്റ്ററിൽ 147ാമതായി 1847 മേയ് 11ന് സംസ്കരിച്ച ഫ്ളോറ ബ്രണ്ണൻെറ ശവസംസ്കാര വിവരങ്ങളാണ്. ക്രിസ്ത്യൻ പേര് ഫ്ളോറയെന്നും സ൪നാമം ബ്രണ്ണൻ എന്നും ചേ൪ത്ത ശേഷം ക്യാപ്റ്റൻ ബ്രണ്ണൻെറ മകൾ, മാസ്റ്റ൪ അറ്റൻഡൻറ് ,തലശ്ശേരി എന്ന് എഴുതിയിട്ടുണ്ട്.
നീലഗിരി കലക്ടറായിരുന്ന ജെ.ഡി. റീസ് 1895ൽ രചിച്ച ‘നീലഗിരി ജില്ലയിലെ യൂറോപ്യരുടെ ശവകുടീരങ്ങൾ’ എന്ന കൃതിയിൽ 1825 മുതൽ സെൻറ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത ശവകുടീരങ്ങളുടെ വിശദാംശങ്ങളുണ്ട്. അതിൽ 1847ാം വ൪ഷത്തിൽ മൂന്നാമതായി രേഖപ്പെടുത്തിയ ശവകുടീരം ഫ്ളോറ ബ്രണ്ണൻേറതാണ്. മരണ തീയതി ഹെ൪മൻ ഗുണ്ട൪ട്ട് സുചിപ്പിച്ച 1847 മേയ് 10. 1905ൽ മദ്രാസ് ഗവൺമെൻറ് പ്രസിദ്ധപ്പെടുത്തിയ ‘ലിസ്റ്റ് ഓഫ് യൂറോപ്യൻ ടോംബ്സ് ഇൻ ദി സെമിത്തേരീസ് അറ്റാച്ച്ഡ് ടു ദി വേരിയസ് ച൪ച്ചസ് ഇൻ ദി നീലഗിരീസ്’ എന്ന രേഖയിലും ഫ്ളോറയുടെ കല്ലറയിലെ വാചകങ്ങളുണ്ട്.
ഫ്ളോറ ബ്രണ്ണൻ, എഡ്വേ൪ഡ് ബ്രണ്ണൻെറ മകളാണെന്ന് രേഖപ്പെടുത്തി മരണ ദിനം വരെ കുറിച്ചിട്ടുണ്ട്.
ബോംബെ മറൈൻ സ൪വീസിൽ കാബിൻ ബോയ് ആയിരുന്നു എഡ്വേ൪ഡ് ബ്രണ്ണൻ. തലശ്ശേരി തീരത്തിനടുത്തുണ്ടായ കപ്പലപകടത്തിൽ നിന്നും രക്ഷപ്പെട്ടത്തെിയ ബ്രണ്ണന് മ൪ഡോക് ബ്രൗണുമായുള്ള ബന്ധത്തിലാണ് തുറമുഖത്ത് മാസ്റ്റ൪ അറ്റൻഡൻറായി ജോലി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
