ഭഗീരഥ എന്‍ജിനീയറിങ് ലിമിറ്റഡ് സ്ഥാപക എം.ഡി വി.സി. ആന്‍റണി അന്തരിച്ചു
text_fieldsകൊച്ചി: പ്രമുഖ വ്യവസായിയും ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡ് സ്ഥാപക മാനേജിങ് ഡയറക്ടറുമായിരുന്ന തൃക്കാക്കര വേലംകളം വി.സി. ആൻറണി (81) അന്തരിച്ചു. ഭഗീരഥയുടെ ചെയ൪മാൻ സ്ഥാനം വഹിച്ചുവരികയായിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിഡ്ജ് എൻജിനീയേഴ്സിൽ നിന്ന് മൂന്ന് മികച്ച ബ്രിഡ്ജ് ബിൽഡ൪ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവിധ വ്യാപാര വ്യവസായ സംഘടനകളുടെയും തലപ്പത്ത് ഇരുന്നിട്ടുണ്ട്. 1991ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) സൗത് സോൺ ചെയ൪മാനായിരുന്നു.
ഓവ൪സീസ് കൺസ്ട്രക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ലേക്ഷോ൪ ഹോസ്പിറ്റൽ ആൻഡ് റിസ൪ച് സെൻറ൪ ഡയറക്ട൪മാരിൽ ഒരാളായിരുന്നു.
മൃതദേഹം ലേക്ഷോ൪ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം നാലിന് സ്വവസതിയിൽ പൊതുദ൪ശനത്തിന് വെക്കും. സംസ്കാരം 14ന് രാവിലെ 11ന് തോപ്പിൽ മേരിക്വീൻ പള്ളി സെമിത്തേരിയിൽ.
എടത്വാ കിളിരൂ൪ചിറ കുടുംബാംഗം കുഞ്ഞമ്മയാണ് ഭാര്യ. മകൻ: ജോ൪ട്ടിൻ (സി.ഇ.ഒ, വി.സി. ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്).
മരുമകൾ: ഷീബ . സഹോദരങ്ങൾ: തങ്കമ്മ, ലില്ലിക്കുട്ടി, പരേതയായ മേഴ്സി പനച്ചിപ്പുറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
