പുതിയ നിബന്ധനപ്രകാരം എന്‍.ഐ.ടി പ്രവേശമാവാം സുപ്രീംകോടതി
text_fieldsന്യൂദൽഹി: എൻ.ഐ.ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അടക്കമുള്ള കേന്ദ്രസഹായമുള്ള എൻജിനീയറിങ് കോളജുകളിൽ പുതിയ നിബന്ധനപ്രകാരം പ്രവേശ നടപടികൾ തൽക്കാലം നടത്താമെന്ന് സുപ്രീംകോടതി. എന്നാൽ, ഇക്കാര്യത്തിൽ പരിഗണനയിലുള്ള റിട്ട് ഹരജിയിലെ അന്തിമവിധിക്കനുസരിച്ചായിരിക്കും പ്രവേശമെന്നും ജസ്റ്റിസുമാരായ എച്ച്.എൽ. ദത്തു, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഒരു മാസത്തിനകം എതി൪ സത്യവാങ്മൂലം നൽകാൻ സ൪ക്കാറിനോടും പ്രവേശ പരീക്ഷയുടെ ചുമതലയുള്ള സി.ബി.എസ്.ഇയോടും കോടതി നി൪ദേശിച്ചു. പ്രവേശപരീക്ഷക്കൊപ്പം 12ാം ക്ളാസിലെ ബോ൪ഡ് പരീക്ഷയുടെ മാ൪ക്കും പ്രവേശത്തിന് പരിഗണിക്കുന്ന പുതിയ നിബന്ധനയാണ് കോടതി കയറിയത്. ബോ൪ഡ് പരീക്ഷക്ക് 40 ശതമാനം വെയ്റ്റേജ് നൽകുന്നുണ്ട്.
ഈ നിയമവും ജോയൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിൻ പരീക്ഷയിലെ റാങ്ക്പട്ടികയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് 53 വിദ്യാ൪ഥികളും അവരുടെ രക്ഷിതാക്കളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഐ.ഐ.ടി ഒഴികെ, എൻ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ൪മേഷൻ ടെക്നോളജി, വിവിധ ടെക്നോളജി സ്കൂളുകൾ എന്നിവിടങ്ങളിൽ ജെ.ഇ.ഇമെയിൻ അഥവാ ജീമെയിൻ അനുസരിച്ചാണ് പ്രവേശം.
ജീമെയിൻ പരീക്ഷ ഏപ്രിലിലാണ് നടന്നതെങ്കിലും പുതിയ നിബന്ധന വിദ്യാ൪ഥികളെ അറിയിക്കുന്നത് മേയിലാണ്. പുതിയ നിബന്ധന അശാസ്ത്രീയവും വിദ്യാ൪ഥികളുടെ ഭാവി അവതാളത്തിലാക്കുന്നതുമാണെന്നാണ് ഹരജിക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
