Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2013 4:29 PM IST Updated On
date_range 11 July 2013 4:29 PM ISTമെട്രോ നിര്‍മാണം മൂന്നാം റീച്ചില്‍; ഭൂമിപൂജയും ടെസ്റ്റ് പൈലിങ്ങും നടത്തി
text_fieldsbookmark_border
കൊച്ചി: കലൂ൪ സ്റ്റേഡിയം മുതൽ സൗത് റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന കൊച്ചി മെട്രോയുടെ മൂന്നാം റീച്ചിൽ നി൪മാണ പ്രവ൪ത്തനങ്ങൾക്ക് തുടക്കമായി. ഇതിൻെറ ഭാഗമായി കച്ചേരിപ്പടി ആയു൪വേദ ആശുപത്രിക്ക് സമീപം ബുധനാഴ്ച ഭൂമി പൂജയും ടെസ്റ്റ് പൈലിങ്ങും നടത്തി. മൂന്നാം റീച്ച് നി൪മാണ പ്രവ൪ത്തനങ്ങൾ വേഗം നടത്താനാണ് ഡി.എം.ആ൪.സിയുടെ തീരുമാനം. എന്നാൽ, എം.ജി റോഡിലെ പരിശോധന പൂ൪ത്തിയാകാത്തത് ഇക്കാര്യത്തിൽ ഡി.എം.ആ൪.സിയെ കുഴക്കുന്നുണ്ട്. മൂന്നാം റീച്ചിൽ നി൪മാണം തുടങ്ങിയ സാഹചര്യത്തിൽ പത്തുദിവസത്തിനുശേഷം സൗത് മുതൽ പേട്ടവരെയുള്ള നാലാം റീച്ചിലും നി൪മാണം ആരംഭിക്കാനാണ് ഡി.എം.ആ൪.സി ആലോചിക്കുന്നത്. രാവിലെ പത്തരയോടെയാണ് ഭൂമിപൂജ നടന്നത്. തുട൪ന്ന് മെട്രോ സ്റ്റേഷൻ വരുന്ന ഭാഗത്തായി ടെസ്റ്റ് പൈലിങ്ങ് തുടങ്ങിയെങ്കിലും തൊഴിലാളി ദൗ൪ലഭ്യം മൂലം നി൪ത്തിവെച്ചു. മെട്രോ റൂട്ടിൽ ഏറ്റവും കൂടുതൽ പ്രയാസകരമായി ഇപ്പോൾ കണക്കാക്കുന്നത്് മൂന്നും നാലും റീച്ചുകളിലെ നി൪മാണമാണ്. കെ.എം.ആ൪.എൽ എം.ഡി. ഏലിയാസ് ജോ൪ജ്, കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്, ഡി.എം.ആ൪.സി എൻജിനീയ൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു. ചൊവ്വാഴ്ച സ്റ്റേഡിയം മുതൽ പേട്ടവരെയുള്ള ഭാഗം സന്ദ൪ശിച്ച് വിലയിരുത്തിയ ഇ. ശ്രീധരന് ഹ൪ത്താലിനെതുട൪ന്ന് മൂന്നാം റീച്ചിലെ നി൪മാണ പ്രവ൪ത്തനങ്ങളുടെ ആരംഭത്തിൽ പങ്കെടുക്കാനായില്ല. എന്നാൽ, മെട്രോ നി൪മാണപ്രവ൪ത്തനങ്ങൾ തുടങ്ങിയ ശേഷമുള്ള ആദ്യ ഹ൪ത്താലിൽ മെട്രോയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ തടസ്സപ്പെട്ടു. ഓരോ സൈറ്റുകളിലും ആവശ്യത്തിനുള്ള തൊഴിലാളികൾ എത്തിച്ചേരാതിരുന്നത് നി൪മാണ പ്രവ൪ത്തനങ്ങളെ ബാധിച്ചുവെന്ന്്് മെട്രോ അധികൃത൪ അറിയിച്ചു. എൽ ആൻഡ് ടി കരാ൪ ഏറ്റെടുത്തു നടത്തുന്ന ഇടപ്പള്ളി-മുട്ടം-കളമശേരി-കലൂ൪ തുടങ്ങിയ ഭാഗങ്ങളിലെ ഒന്നും രണ്ടും റീച്ചുകളിൽ പൂ൪ണമായും നി൪മാണം മുടങ്ങി. പൈലിങ് ജോലികളൊന്നും നടന്നില്ല. സോമ കരാ൪ ഏറ്റെടുത്തിരിക്കുന്ന മൂന്നാം റീച്ചിലെ നി൪മാണത്തിന് മുന്നോടിയായി കച്ചേരിപ്പടിയിൽ ഭൂമി പൂജ ബുധനാഴ്ച രാവിലെ നടന്നു. കലൂരിനടുത്ത് രണ്ടിടങ്ങളിലും എം.ജി റോഡിൽ ഒരിടത്തും ഭൂമി പരിശോധന നടന്നു. ബാന൪ജി റോഡിൽ ടൗൺ ഹാളിന് സമീപം മുതൽ സെൻറ് ആൻറണീസ് സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ പാതവീതികൂട്ടൽ പ്രവ൪ത്തനങ്ങൾ ഭാഗികമായി മാത്രം നടന്നു. എം.ജി റോഡിലെ പരിശോധന എത്രയും പെട്ടെന്ന് നടക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിൻെറയും പോലീസ് അധികൃതരുടെയും ഡി.എം.ആ൪.സിയുടെയും സംയുക്തയോഗം വിളിക്കുമെന്ന് കലക്ട൪ അറിയിച്ചിട്ടുണ്ട്്. മൂന്ന് ദിവസം എം.ജി റോഡ് അടച്ചിട്ട് പരിശോധന നടത്താൻ അനുമതി ലഭിച്ചാലുടൻ 19 ന് ഇത് ആരംഭിക്കുമെന്നാണ് സൂചന. കരാറുകാ൪ ഏറ്റെടുത്തു നടത്തുന്ന നി൪മാണപ്രവ൪ത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഡി.എം.ആ൪.സി, കെ.എം.ആ൪.എൽ അധികാരികൾ ഇവരുമായി ച൪ച്ച നടത്തുമോയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
