വടകര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം
text_fieldsവടകര: ഹ൪ത്താൽ വടകര മേഖലയിൽ പൂ൪ണം. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. രാവിലെ ഹ൪ത്താൽ ആരംഭിക്കുന്നതിനുമുമ്പ് കോഴിക്കോട്ടേക്കുള്ള ഒരു സ൪വീസ് ഒഴിച്ചുനി൪ത്തിയാൽ വൈകീട്ട് ആറുവരെ കെ.എസ്.ആ൪.ടി.സിയും സ൪വീസ് നടത്തിയില്ല. സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪നില കുറവായിരുന്നു. മേഖലയിലെ ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചുനി൪ത്തിയാൽ ഹ൪ത്താൽ സമാധാനപരമായിരുന്നു. വടകര എടോടിയിലെ ആക്സിസ് ബാങ്ക് ശാഖക്കുനേരെ ഹ൪ത്താൽ ദിനം രാവിലെ 10 മണിയോടെ അക്രമമുണ്ടായി. ഹ൪ത്താൽ അനുകൂലികളുടെ കല്ലേറിൽ ബാങ്കിൻെറ ചില്ലുകൾ തക൪ന്നു. അമ്പലക്കുളങ്ങരയിൽ കോൺഗ്രസ് ഓഫിസിനുനേരെയും കല്ലേറുണ്ടായി. ഗവ. ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് മടങ്ങുകയായിരുന്ന സേവാഭാരതി പ്രവ൪ത്തകരായ ലിഗിലേഷ്, ലബിലേഷ് എന്നിവ൪ക്ക് കൂട്ടങ്ങാരത്ത് വെച്ച് മ൪ദനമേറ്റു. ഗ്രാമീണ റോഡുകളിൽ പലയിടത്തും കല്ലും തടിക്കഷണങ്ങളുമിട്ട് തടസ്സം സൃഷ്ടിച്ച നിലയിലായിരുന്നു. ചിലയിടങ്ങളിൽ പൊലീസെത്തി ഇവ നീക്കം ചെയ്തു. വടകര പുതിയ സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ തടസ്സമുണ്ടാക്കാനുള്ള നീക്കവും പൊലീസ് ഇടപെട്ട് തടഞ്ഞു. താലൂക്ക് ഓഫിസിൽ എട്ടുപേരും വടകര ബി.ആ൪.സിയിൽ നാലു പേരും ജോലിക്ക് ഹാജരായി.
ഹ൪ത്താൽ തലേന്ന് രാത്രിയിൽ അരങ്ങേറിയ വിവിധ അക്രമ സംഭവങ്ങളിൽ നിരവധി പേ൪ക്ക് പരിക്കേറ്റു. ആയഞ്ചേരി തറോപ്പൊയിൽ ചാത്തോത്ത് അമ്മദിൻെറ മകൻ അബ്ദുറഹിമാനെ(18) ചൊവ്വാഴ്ച രാത്രി ഒരു സംഘം ആളുകൾ ആക്രമിച്ചു. കാലൊടിഞ്ഞ ഇദ്ദേഹം വടകര ആശ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സാധനം വാങ്ങാൻ തറോപ്പൊയിൽ അങ്ങാടിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. തറോപ്പൊയിൽ മൊയ്തുവിൻെറ വീടിനുനേരെ കല്ലേറുമുണ്ടായി. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കോട്ടപ്പള്ളിയിലുണ്ടായ സംഘ൪ഷത്തിൽ നാല് കോൺഗ്രസ് പ്രവ൪ത്തക൪ക്ക് പരിക്കേറ്റു. യു.ഡി.എഫ് തിരുവള്ളൂ൪ പഞ്ചായത്ത് കമ്മിറ്റി ചെയ൪മാൻ സി.പി. ചാത്തു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബവിത്ത് മലോൽ, ആരതി നാരായണൻ, മലയിൽ ബാലൻ എന്നിവ൪ക്കാണ് പരിക്ക്. പ്രകടനത്തിനിടെ സി.പി.എം പ്രവ൪ത്തക൪ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവ൪ പറഞ്ഞു. ഇന്ന് തിരുവള്ളൂ൪ പഞ്ചായത്തിൽ ഉച്ചവരെ ഹ൪ത്താൽ ആചരിച്ച ശേഷം മൂന്നുമണിക്ക് കോട്ടപ്പള്ളിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
