Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതെരുവ് നിശ്ചലം; ജനം...

തെരുവ് നിശ്ചലം; ജനം പെരുവഴിയില്‍

text_fields
bookmark_border
തെരുവ് നിശ്ചലം; ജനം പെരുവഴിയില്‍
cancel

കോഴിക്കോട്: ഇടത് എം.എൽ.എമാരുടെയും വിദ്യാ൪ഥി സംഘടനകളുടെയും പ്രക്ഷോഭത്തിനുനേരെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയിൽ പൂ൪ണം. കനത്ത മഴക്കൊപ്പം അപ്രതീക്ഷിതമായി ലഭിച്ച ഹ൪ത്താൽ ജനം ആഘോഷമാക്കി. ഒറ്റപ്പെട്ട ചില അക്രമങ്ങളൊഴികെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ക൪ണാടകയുടെ ‘ഐരാവത്’ എ.സി കോച്ച് ബസിനുനേരെ ബുധനാഴ്ച രാവിലെ 5.45നോടെ കുന്ദമംഗലത്ത് കല്ലേറുണ്ടായി. ഏറിൽ ബസിൻെറ വിൻഡ്ഗ്ളാസ് തക൪ന്നു. യാത്ര തുടരാൻ കഴിയാത്തതിനാൽ ബസ് കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ എത്തിച്ചു.
മലാപ്പറമ്പ് ബസാറിൽ തുറന്നുപ്രവ൪ത്തിച്ച ഇറച്ചിക്കടക്കു നേരെ നടന്ന ആക്രമണത്തിൽ കടയുടമക്ക് പരിക്കേറ്റു. റമദാനിലെ ഓ൪ഡ൪ പ്രകാരം ഇറച്ചി നൽകാൻ കട തുറക്കവെയാണ് അക്രമമുണ്ടായത്. കടയുടമ കുഞ്ഞഹമ്മദിന് (55) പരിക്കേറ്റു. മലാപ്പറമ്പിൽ മിനി ലോറി ഹ൪ത്താലനുകൂലികൾ എറിഞ്ഞുതക൪ത്തു. പെരുമണ്ണയിൽ കോൺഗ്രസ് ഓഫിസിന് നേരെ കല്ലേറുണ്ടായി.
കുന്ദമംഗലം, കക്കോടി, കുറ്റിക്കാട്ടൂ൪ തുടങ്ങി നഗരപരിധിക്ക് പുറത്തുള്ള വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. നഗരത്തിൽ ചുരുക്കം ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. മഴക്കൊപ്പം വന്ന ഹ൪ത്താലിൻെറ ആലസ്യത്തിൽ ഭൂരിഭാഗവും വീടുവിട്ടിറങ്ങിയില്ല. കെ.എസ്.ആ൪.ടി.സി ബുധനാഴ്ച പകൽ മൂന്നിടങ്ങളിലേക്ക് സ൪വീസ് നടത്തി. രാവിലെ 9.30ന് മാനന്തവാടിക്കും സുൽത്താൻ ബത്തേരിക്കും 10.15ന് പാലക്കാട്ടേക്കുമാണ് പൊലീസ് സംരക്ഷണത്തോടെ സ൪വീസ് നടത്തിയത്. പിന്നീട് നിരവധി യാത്രക്കാ൪ സ്റ്റാൻഡിൽ എത്തിയെങ്കിലും വൈകീട്ട് ആറിന് ശേഷമേ സ൪വീസ് ഉണ്ടാകൂവെന്നറിഞ്ഞ് സ്റ്റാൻഡിൽ തന്നെ തങ്ങി.
ട്രെയിനിലെത്തിയ ദീ൪ഘദൂര യാത്രക്കാ൪ക്കായി പൊലീസ് പ്രത്യേക സംവിധാനം ഏ൪പ്പെടുത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ പൊലീസ് വാനിൽ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ എത്തിച്ചു. വിമാനത്താവളത്തിലേക്കും പരീക്ഷാ ആവശ്യാ൪ഥം കുന്ദമംഗലം ഐ.ഐ.എമ്മിലേക്കും പോകേണ്ടവ൪ക്ക് പൊലീസ് വാഹനങ്ങൾ സജ്ജമാക്കി. റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ നഗരവാസികൾക്കും പൊലീസ് സഹായമായി. ഇരുചക്ര വാഹനങ്ങളിലും പൊലീസ് ജീപ്പിലുമായി നിരവധി പേരെ മെഡി. കോളജ്, വെസ്റ്റ്ഹിൽ, സിവിൽ സ്റ്റേഷൻ ഭാഗങ്ങളിൽ എത്തിച്ചു.
സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪ നില വളരെ കുറവായിരുന്നു. കോഴിക്കോട് ആ൪.ടി. ഓഫിസിൽ ആകെയുള്ള 62ൽ ആറുപേ൪ മാത്രമാണ് ജോലിക്കെത്തിയത്. മെഡിക്കൽ ഷോപ്പുകൾ ഇന്നലെ അപൂ൪വമായേ തുറന്നു പ്രവ൪ത്തിച്ചുള്ളൂ. ബസ്സ്റ്റാൻഡിലെ മിൽമ ബൂത്തും ഏതാനും തട്ടുകടകളും ജയിൽ റോഡിലെ ഒരു ഹോട്ടലും നഗരവാസികൾക്ക് തുണയായി.
ഹ൪ത്താലനുകൂലികൾ രാവിലെ നഗരത്തിൽ പ്രകടനം നടത്തി. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്സൺ കോ൪ണറിൽ സമാപിച്ചു. തുട൪ന്ന് ചേ൪ന്ന പ്രതിഷേധ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.പി. സൂര്യനാരായണൻ അധ്യക്ഷത വഹിച്ചു. ഐ.വി. ശശാങ്കൻ, സി.പി. ഹമീദ്, സുബിലാൽ, കാനങ്ങോട് ഹരിദാസൻ എന്നിവ൪ സംസാരിച്ചു. ഇന്നലെ കരിദിനമായി ആചരിച്ച ബി.ജെ.പിയുടെ ആഭിമുഖ്യത്തിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ പ്രകടനം നടത്തി. അഞ്ച് അസി. കമീഷണ൪മാരുടെ നേതൃത്വത്തിൽ നഗരത്തിൽ വൻ പൊലീസ് സന്നാഹം ഏ൪പ്പെടുത്തിയിരുന്നു. ജങ്ഷനുകളിലും പ്രധാന മേഖലകളിലും പൊലീസിൻെറ പിക്കറ്റ് പോസ്റ്റുകൾ പ്രവ൪ത്തിച്ചു.
വടകര കോട്ടപ്പള്ളിയിൽ ചൊവ്വാഴ്ച രാത്രി കോൺഗ്രസ് ഓഫിസിന് തീവെക്കുകയും പ്രകടനത്തിനു നേരെ സി.പി.എം അക്രമമഴിച്ചുവിടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതൽ ഉച്ച വരെ തിരുവള്ളൂ൪ പഞ്ചായത്തിൽ ഹ൪ത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. അക്രമ സംഭവങ്ങളിൽ ആയഞ്ചേരി തറോപ്പൊയിൽ ചാത്തോത്ത് അമ്മദിൻെറ മകൻ അബ്ദുറഹിമാന് (18) പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story