നരിപ്പറ്റയിലും അമ്പലകുളങ്ങരയിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം
text_fieldsകക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ സൂപ്പ൪മുക്കിലും കുന്നുമ്മൽ പഞ്ചായത്തിലെ അമ്പലകുളങ്ങരയിലും സി.പി.എം-ബി.ജെ.പി സംഘ൪ഷം. ആറുപേ൪ക്ക് പരിക്കേറ്റു. നരിപ്പറ്റ സൂപ്പ൪മുക്കിലെ സംഘ൪ഷത്തിൽ ബി.ജെ.പി പ്രവ൪ത്തകൻ മരക്കാതുരുത്തി സനലിനും സി.പി.എം പ്രവ൪ത്തകരായ ദീപക്, ഷിബിൻലാജ് എന്നിവ൪ക്കുമാണ് പരിക്കേറ്റത്.
സനലിനെ വടകര ജില്ലാ ആശുപത്രിയിലും ദീപക്, ഷിബിൻലാജ് എന്നിവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവ൪ത്തകരെ ആശുപത്രിയിൽ കാണിച്ച് തിരിച്ചുവരുകയായിരുന്ന ഓട്ടോ ഒരു സംഘം അമ്പലകുളങ്ങരയിൽ ആക്രമിച്ചു. അക്രമത്തിൽ സി.പി.എം പ്രവ൪ത്തകനും പഞ്ചായത്ത് അംഗവുമായ യു. രജീഷ്, ഓട്ടോഡ്രൈവ൪ ശ്രീജിത്ത്, രാഹുൽ എന്നിവ൪ക്ക് പരിക്കേറ്റു. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
