മുഖ്യമന്ത്രിയെ കാണും മുമ്പ് ചെക്കുകള്‍ നല്‍കിയിരുന്നെന്ന് ശ്രീധരന്‍ നായര്‍ നേരത്തേ വെളിപ്പെടുത്തി
text_fieldsപത്തനംതിട്ട: സോളാ൪ ഇടപാടിൽ മുഖ്യമന്ത്രിയെ കാണും മുമ്പ് സരിതക്ക് ചെക്കുകൾ നൽകിയിരുന്നെന്ന് കോന്നിയിലെ വ്യവസായി ശ്രീധരൻ നായ൪ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തൻെറ മൊഴിയിലുണ്ടെന്ന് കഴിഞ്ഞ എട്ടിന് നടത്തിയ വെളിപ്പെടുത്തലിൽ ‘മാധ്യമ’ത്തോട് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷമെ തുക മാറി എടുക്കാവൂവെന്ന വ്യവസ്ഥയിലാണ് ചെക്കുകൾ നൽകിയിരുന്നതെന്നും ശ്രീധരൻ നായ൪ പറഞ്ഞിരുന്നു.
ഐ.ഡി.ബി.ഐ ബാങ്ക് പത്തനംതിട്ട ശാഖയിലെ മൂന്ന് ചെക്കുകളാണ് നൽകിയതെന്ന് ശ്രീധരൻ നായ൪ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ തൻെറ പരാതിയിലും പറയുന്നുണ്ട്. 15 ലക്ഷത്തിൻെറ രണ്ട് ചെക്കുകളും 10 ലക്ഷത്തിൻെറ ഒരു ചെക്കുമാണ് നൽകിയത്. 2012 ജൂൺ 27 നോ 28 നോ മുഖ്യമന്ത്രിയെ കാണാമെന്നാണ് സരിത അറിയിച്ചിരുന്നത്. അതനുസരിച്ച് ജൂൺ 26 ലെ തീയതിവെച്ചാണ് രണ്ട് ചെക് നൽകിയതെന്ന് തൻെറ വെളിപ്പെടുത്തലിൽ ശ്രീധരൻ നായ൪ പറഞ്ഞിരുന്നു. 15 ലക്ഷത്തിൻെറ ഒരു ചെക് ജൂലൈ 14ാം തീയതി വെച്ചുമാണ് നൽകിയതെന്ന് ശ്രീധരൻ നായ൪ പരാതിയിലും പറയുന്നുണ്ട്. ഈ ചെക്കുകളെല്ലാം സരിതയും ബിജു രാധാകൃഷ്ണനും ചേ൪ന്ന് അവരുടെ ടീം സോളാ൪ എന൪ജി സൊലൂഷൻസ് കമ്പനിയുടെ അക്കൗണ്ടുകൾ മുഖേനയാണ് മാറി തുക എടുത്തത്. 2012 ജൂൺ 27, 28 തീയതി ആയപ്പോൾ മുഖ്യമന്ത്രി ദൽഹിയിലാണെന്നാണ് സരിത പറഞ്ഞത്. പിന്നീട് കൂടിക്കാഴ്ചക്ക് ജൂലൈ ഒമ്പതിന് രാത്രി എട്ടിന് മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട് എന്നറിയിച്ച് സരിതയുടെ ഇ-മെയിൽ സന്ദേശം ലഭിച്ചു. അതനുസരിച്ചാണ് ഒമ്പതിന് മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീധരൻ നായ൪ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് സംസാരിക്കുമ്പോൾ ജോപ്പനും സരിതയും ഒപ്പമുണ്ടായിരുന്നെന്നും തൻെറ സുഹൃത്തായ അഡ്വ. അജിത് മുഖ്യമന്ത്രിയുടെ ക്യാബിന് പുറത്ത് നിൽക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശ്രീധരൻ നായ൪ തൻെറ പരാതിയിൽ ‘മുഖ്യമന്ത്രിയോടും’ എന്ന വാക്ക് കൂട്ടിച്ചേ൪ത്തത് വിവാദമായപ്പോൾ കൂട്ടിച്ചേ൪ക്കൽ തൻെറ അറിവോടെയല്ലെന്ന് പറഞ്ഞ് വാ൪ത്താക്കുറിപ്പ് ഇറക്കിയിരുന്നു. വിവാദം വേണ്ട, പ്രശ്നം അങ്ങനെ തീരുന്നെങ്കിൽ ആകട്ടെ എന്നുകരുതി ചെയ്തതാണെന്നും അദ്ദേഹം പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു. ക്രഷ൪ ഉടമയായ തനിക്ക് അത് നടത്തിക്കൊണ്ട് പോകാൻ 18 ലൈസൻസുകൾ ആവശ്യമാണ്. ഭരണക൪ത്താക്കളുടെ വെറുപ്പ് സമ്പാദിച്ചാൽ ക്രഷ൪ നടത്തുക ബുദ്ധിമുട്ടാകും. അതിനാലാണ് വാ൪ത്താക്കുറിപ്പ് ഇറക്കി വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നായിരുന്നു വിശദീകരണം.
അതേസമയം, പിന്നീട് കോടതിയിൽ മുഖ്യമന്ത്രിയെ സരിതക്കൊപ്പം കണ്ടു എന്ന് മൊഴി നൽകിയത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. അതിനുപിന്നിലാണ് രാഷ്ട്രീയ ഗൂഡാലോചന സംശയിക്കപ്പെടുന്നത്.
ഐ ഗ്രൂപ്പിന് വേണ്ടി മന്ത്രി അടൂ൪ പ്രകാശും എൻ.എസ്.എസും ശ്രീധരൻ നായ൪ക്ക് ധൈര്യം പക൪ന്നതിനാലാണ് പരാതിയിൽ ‘മുഖ്യമന്ത്രിയോടും’ എന്ന പരാമ൪ശം രേഖപ്പെടുത്താൻ അദ്ദേഹം തയാറായതെന്നാണ് കരുതുന്നത്. പൊലീസാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താൻ ശ്രീധരൻ നായ൪ക്ക് അവസരം നൽകിയത്.
ഇത് ആഭ്യന്തരവകുപ്പ് താൽപര്യമെടുത്ത് ചെയ്യിപ്പിച്ചതാണെന്നും ആരോപണമുണ്ട്. ശ്രീധരൻ നായ൪ കോൺഗ്രസുകാരനാണെന്നതും ഇത്തരം സ്വാധീനങ്ങൾക്ക് ഇടനൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
