യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം: നാല് പേര്‍ പിടിയില്‍
text_fieldsതൃശൂ൪ : യൂത്ത് കോൺഗ്രസ് വടക്കാഞ്ചരേി മണ്ഡലം പ്രസിഡന്‍്റ് അഭിലാഷ് പ്രഭാകരനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ നാലുപേ൪ പിടിയിൽ . മണികണ്ഠൻ, ജോഷി, പ്രസാദ്, കനൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അക്രമികൾ സഞ്ചരിച്ചിരുന്ന കാ൪ ചൊവ്വാഴ്ച രാത്രി തന്നെ മാടക്കത്തറയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.
ബസ് കാത്തു നിൽക്കുകയായിരുന്ന അഭിലാഷിനെ കാറിലത്തെിയ സംഘമാണ് വെട്ടിയത്. ചൊവ്വാഴ്ച പുല൪ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ളോക്ക് പ്രസിഡന്‍്റാണ് അഭിലാഷ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാ൪ച്ചിനിടെ എ.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍്റ് ജി. കൃഷ്ണകുമാറിനെ അഭിലാഷ് മ൪ദിക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു. സോളാ൪ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.