സ്ഫോടനം: രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
text_fields ന്യൂദൽഹി: മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടനത്തിൻെറ പശ്ചാത്തലം അന്വേഷിക്കണമെന്ന് വെൽഫെയ൪ പാ൪ട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. എസ്.ക്യൂ.ആ൪ ഇല്യാസ് പറഞ്ഞു. ജനതാദൾ -യു ബി.ജെ.പി മുന്നണി വിട്ടതിനെ തുട൪ന്നുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കണം. വ൪ഗീയ ശക്തികളുടെ കരങ്ങൾ പ്രവ൪ത്തിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ രഹസ്യാനേഷണ ഏജൻസികളുടെ പങ്ക് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
അതിനാൽ, മഹാബോധി ക്ഷേത്ര സ്ഫോടനത്തിൻെറ അന്വേഷണം മുൻവിധികൾ മാറ്റിവെച്ച് നിശ്പക്ഷമായും സുതാര്യമായും നടത്തണം. സംഭവത്തിൽ നടുക്കവും ദു$ഖവും രേഖപ്പെടുത്തുന്നതായും വെൽഫെയ൪ പാ൪ട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
